കുട്ടനാട്, ഇടുക്കി സീറ്റുകള്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്ന് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് നീക്കം. പത്ത് സീറ്റുകളില്‍ മത്സരിച്ച കേരളാ കോണ്‍ഗ്രസിന് ഇക്കുറി എട്ട് സീറ്റുകളെ നല്‍കാനാകു എന്നാണ് കോണ്‍ഗ്രസ് നിലപാട്.
സീറ്റ് വിഭജനത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി ഇന്ന് വൈകിട്ട് ചര്‍ച്ച നടത്തും. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് അടക്കമുള്ള കക്ഷികളുമായി ഇതിനോടകം ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.
2021ല്‍ 10 സീറ്റുകളാണ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ അത്രയും സീറ്റുകള്‍ നല്‍കാന്‍ കഴിയില്ലെന്നൊരു നിലപാട് കോണ്‍ഗ്രസിനുണ്ട്. ഇതിനകം നടന്ന ചര്‍ച്ചകളില്‍ ഇക്കാര്യം പാര്‍ട്ടിയെ കോണ്‍ഗ്രസ് അറിയിച്ചിട്ടുമുണ്ട്.













