കുറവിലങ്ങാട് : ക്ലാരറ്റ് ഭവനു സമീപം പാണ്ടൻകുഴിയിൽ വീടിന്റെ തൊട്ടടുത്താണു ചെങ്കല്ല് കൊത്തിയെടുത്തു വൃത്താകൃതിയിലുള്ള കിണർ.
കോവിഡ് വ്യാപനം രൂക്ഷമായ കഴിഞ്ഞ മാർച്ചിലാണു സ്ഥാനം കണ്ട് കിണറിന്റെ പണി ആരംഭിച്ചത്. ഒറ്റയ്ക്കു തുടക്കം. സഹായത്തിനു ഭാര്യ അമ്മിണി. യന്ത്രസഹായം പൂർണമായി ഒഴിവാക്കി. പിക്കാസ്, തൂമ്പ, ചെങ്കല്ലു വെട്ടി നീക്കുന്നതിനുള്ള ഉളികൾ എന്നിവ മാത്രമാണ് ഉപയോഗിച്ചത്. കനത്ത മഴയും വെയിലും വൈദ്യൻ കാര്യമാക്കിയില്ല.