പാലാ: സീറോ മലബാർ യൂത്ത് മൂവ്മെന്റ് പാലാ രൂപതയുടെ 2026 പ്രവർത്തന വർഷത്തെ നേതൃത്വ പരിശീലന ക്യാമ്പ് വൈ.എ.റ്റി.പിയുടെ 33-ാമത് ബാച്ച് മെയ് 1 ശനിയാഴ്ച അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിച്ചു. വൈ.എ.റ്റി.പി സ്ഥാപകനും കൊഴുവനാൽ ഫൊറോന വികാരിയുമായ റവ. ഫാ. ജോസ് നെല്ലിക്കതെരുവിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്ത്, യുവജനങ്ങളുടെ നേതൃപാടവം വളർത്തുന്നതിൽ ഇത്തരം പരിശീലനങ്ങളുടെ പ്രാധാന്യം എടുത്തുപറഞ്ഞു.
രൂപത പ്രസിഡന്റ് മിജോ ജോയി കുന്നത്താനിയേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി സോനാ മാത്യു സ്വാഗതം ആശംസിച്ചു. രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി ആമുഖ പ്രഭാഷണം നടത്തി. വൈ.എ.റ്റി.പി കോഡിനേറ്റർ ജോസ് ചാൾസ് കാരയ്ക്കാട്ട് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. രൂപത വൈസ് പ്രസിഡന്റ് റെച്ചൽ മേരി ചാൾസ് നന്ദി അർപ്പിച്ചു.
പാലാ രൂപതയുടെ വിവിധ ഇടവകകളിൽ നിന്നായി നിരവധി യുവജനങ്ങൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. നേതൃത്വം, വിശ്വാസം, സാമൂഹിക പ്രതിബദ്ധത എന്നിവയിൽ കേന്ദ്രീകരിച്ചുള്ള സെഷനുകളാണ് ക്യാമ്പിന്റെ ഭാഗമായി നടക്കുന്നത്.















