മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി കോണ്‍ഗ്രസ് പിരിച്ച ഫണ്ടിന്റെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് സന്തോഷ് കുമാര്‍ എംപി. എല്‍ഡിഎഫിന് എതിരെ രാഹുല്‍ ഗാന്ധി കേരളത്തില്‍ ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളെന്നും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്നും കത്തില്‍ പറയുന്നു. ദുരന്ത ബാധിതര്‍ക്കാരിയ കോണ്‍ഗ്രസ് നടത്തിയ ഫണ്ട് പരിവും വിനിയോഗവും സംബന്ധിച്ച് ഗുരുതരവും വ്യാപകവുമായ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമായി പൊതുജനങ്ങളില്‍ നിന്നും മറ്റ് സ്രോതസ്സുകളില്‍ നിന്നും ഗണ്യമായ തുക പിരിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ആകെ ശേഖരിച്ച ഫണ്ട്, ഈ ഫണ്ട് നിക്ഷേപിച്ച ബാങ്കുകള്‍, ഇത് ദുരിത ബാധിതര്‍ക്കായി വിനിയോഗിച്ച രീതി എന്നിവ സംബന്ധിച്ച സുതാര്യതയുടെ അഭാവം ആശങ്കാജനകമാണ്. വയനാട്ടിലെ മുന്‍ പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ താങ്കള്‍ക്ക് നേരിട്ടുള്ള ബന്ധവും പ്രിയങ്ക ഗാന്ധി വാദ്ര നിലവില്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നതും കണക്കിലെടുക്കുമ്പോള്‍, ഈ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനുള്ള ഉത്തരവാദിത്തം താങ്കള്‍ക്കുണ്ട് – സന്തോഷ് കുമാര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
“വയനാട് ഫണ്ട് എവിടെ? രാഹുൽ ഗാന്ധിക്ക് കത്തയച്ച് സന്തോഷ് കുമാർ എംപി
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular