തിരുവനന്തപുരം: ഓണാഘോഷങ്ങളുടെ തിരക്കിൽ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. ലോക കൊതുകു ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വട്ടിയൂർക്കാവ് എസ്.എഫ്.എസ് പാരിഷ് ഹാളിൽ നിർവ്വഹിച്ചു
സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗങ്ങളുടെ യഥാർത്ഥ കണക്കുകൾ മറച്ചുവെക്കരുതെന്നും പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാവരുടെയും ഒരുമിച്ചുള്ള പങ്കാളിത്തം ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആരോഗ്യകേരളം സംസ്ഥാന പ്രോഗ്രാം മാനേജർ അനു എസ്. നായർ ഐ.എ.എസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വട്ടിയൂർക്കാവ് പ്രദേശത്ത് ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഡ്രൈ ഡേ ആചരണവും ബോധവത്കരണ പരിപാടികളും ഊർജ്ജിതമാക്കിയിട്ടുണ്ട്. അടുത്ത ഘട്ടമായി വീടുകളിൽ നേരിട്ടെത്തിയുള്ള ബോധവത്കരണം സംഘടിപ്പിക്കുമെന്നും യോഗത്തിൽ അറിയിച്ചു.
















