വാകക്കാട് : വിദ്യാർഥികളിൽ ലഹരിവിരുദ്ധ ബോധവൽക്കരണം ശക്തിപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സ്‌കൂളുകളിൽ നിന്നും വൺ മില്യൺ തൂഫാൻ ഗോളുകൾ എന്ന പദ്ധതിപദ്ധതിയോട് അനുബന്ധിച്ച് ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിനൊപ്പം വാകക്കാട് സെൻറ് അൽഫോൻ ഹൈസ്കൂളിൽ നടത്തപ്പെട്ട ടൂർണമെന്റിൽ ഫ്രഞ്ച് പട പോർച്ചുഗല്ലിനെ 3-2 ന്
കീഴ്പെടുത്തി അൽഫോൻസിയൻ ട്രോഫി കരസ്ഥമാക്കി. അർജൻറീന, ബ്രസീൽ, പോർച്ചുഗൽ, ഫ്രാൻസ് എന്നീ പ്രമുഖ ടീമുകളുടെ ജേഴ്സിയണിഞ്ഞ് കുട്ടികൾ കളികളത്തിൽ ഇറങ്ങിയപ്പോൾ ഫിഫ ലോകകപ്പിന്റെ ആവേശം വാകക്കാട് ഗ്രൗണ്ടിലും അലതല്ലി. സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഫ്രാൻസും സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ അർജൻറീനയും സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ബ്രസീലും ചാമ്പ്യന്മാരായി. സ്കൂൾ മാനേജർ ഫാ. ജോൺ കണ്ണന്താനം
പന്ത് തട്ടി ടൂർണ്ണമെൻറ് ഉദ്ഘാടനം ചെയ്തു. കുട്ടികളെയും യുവജനങ്ങളെയും ലഹരിവസ്തുക്കളിൽ നിന്നകറ്റി കായികരംഗത്തേക്കും ആരോഗ്യകരമായ വിനോദങ്ങളിലേക്കും ആകർഷിക്കുന്നതിനു വേണ്ടിയാണ് ടൂർണ്ണമെൻറ് നടത്തിയത്. സ്‌കൂളിലെ കായിക അധ്യാപകൻ ജീമോൻ മാത്യു കളി നിയന്ത്രിച്ചു. പിറ്റിഎ പ്രസിഡൻറ് ടോമി മാറാമറ്റം, സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. റ്റെസ്സ്, ട്രീസാ സക്കറിയാസ്, ദിവ്യ കെ ജി, റ്റിഞ്ചു മാത്യു, ശ്രീരത്‌നം, സി. ലൗലിൻ, സോയ തോമസ്, മനു കെ ജോസ് എന്നിവർ നേതൃത്വം നൽകി.















