നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിക്കണമെന്നാണ് ആഗ്രഹവും പ്രതീക്ഷയുമെന്ന് വെള്ളാപ്പള്ളി നടേശൻ. തനിക്ക് തന്റെതായ കാരണങ്ങളുണ്ട്. സത്യസന്ധമായ കാര്യങ്ങളാണ് പറഞ്ഞത്.
അതിൽ ആരും പരിഭവം കാണണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എൽഡിഎഫ് ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അവർ നേരിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് അദേഹം പറഞ്ഞു. യുഡിഎഫ് ഭരണത്തിൽ വന്നാൽ കലഹം ഉറപ്പാണെന്നും ഭരണം കിട്ടുമെന്ന് തോന്നിയപ്പോൾ ഇതാണ് അവസ്ഥയെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.















