ആയുധം കൊണ്ട് തോൽപ്പിക്കാനാകാതെ വന്നതോടെ ഇറാനെ സാമ്പത്തികമായി ഞെരുക്കി മെരുക്കാനുള്ള ശ്രമത്തിൽ അമേരിക്ക.
ഇറാനെതിരായ ഉപരോധം ലംഘിക്കാൻ സഹായിച്ച 35 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയെന്ന് അമേരിക്ക വ്യക്തമാക്കി. ഇറാന്‍റെ ‘ഷാഡോ ബാങ്കിംഗ്’ ശൃംഖലയെ തകർക്കാൻ ലക്ഷ്യമിട്ടാണ് യുഎസ് ട്രഷറി വകുപ്പിന്‍റെ നടപടി.
ഭീകരവാദ പ്രവർത്തനങ്ങൾക്കും ഉപരോധങ്ങൾ മറികടക്കാനുമായി കോടിക്കണക്കിന് ഡോളർ കൈമാറാൻ ഈ ശൃംഖല ഇറാനെ സഹായിച്ചുവെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
















