പി എം ശ്രീയിൽ UDF നയപരമായ തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. LDF ഒപ്പിട്ടതാണ്. വൈകാതെ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കും. ഞങ്ങളുടെ രാഷ്ട്രീയനിലപാട് പി എം ശ്രീക്കെതിരാണ്.മുന്‍ ഇടതു സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരുമായി ഒപ്പു വച്ച പിഎം ശ്രീ പദ്ധതിയുടെ
തുടര്‍ച്ച സംബന്ധിച്ച നിയമപരമായ വശങ്ങള്‍ പരിശോധിച്ച ശേഷം അന്തിമ തീരുമാനം. ഒരു സര്‍ക്കാര്‍ എന്നത് മുന്‍ സര്‍ക്കാരിൻ്റെ തുടര്‍ച്ചയാണ്. പിഎം ശ്രീ പദ്ധതിയില്‍ ചേരാമെന്ന് സമ്മതിച്ച് മുന്‍ ഇടതു
സര്‍ക്കാര്‍ ഒപ്പിട്ടു എന്നത് യാഥാര്‍ഥ്യമാണ്. അത്തരത്തില്‍ ഒപ്പിട്ട പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് പിന്‍മാറാന്‍ അവകാശമുണ്ടോ എന്നതടക്കമുള്ള നിയമപരമായ കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.















