യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാര്‍ ആരാകണമെന്നതില്‍ കോണ്‍ഗ്രസിലെ ഘടകക്ഷികളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇന്നും സാധിച്ചില്ല. ആരെ മന്ത്രിയാക്കണമെന്നതില്‍ കേരള
കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ തര്‍ക്കമുണ്ട്. അപു ജോസഫിന് മന്ത്രിസ്ഥാനം കൊടുക്കരുതെന്ന് ആവശ്യപ്പെട്ട് തോമസ് ഉണ്ണിയാടന്‍ അനുകൂലികള്‍ പ്രതിഷേധിച്ചു.രണ്ട് മന്ത്രിമാരെന്ന ആവശ്യത്തില്‍
നിന്ന് ജോസഫ് വിഭാഗം പിന്നോട്ടില്ല. ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ലെന്നും നാളെയും തുടരുമെന്നും പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫ് പറഞ്ഞു.















