കേരളത്തെ നടുക്കിയ വാല്‍പാറ വാഹനാപകടത്തില്‍ മരിച്ച ഒന്‍പതുപേര്‍ക്ക് വിട ചൊല്ലാനൊരുങ്ങി നാട്. അപകടത്തിൽ പൊലിഞ്ഞ ഓരോ ജീവന് പിന്നിലും ഓരോ കഥ തന്നെയുണ്ട്. വാഹനാപകടത്തിൽ പാങ്ങ് ജിഎൽപി സ്കൂളിലെ അധ്യാപകൻ അബ്ദുൽ മജീദും ഭാര്യ റുഖിയയും
മരിച്ചതോടെ ആ വീടും കണ്ണീർക്കാഴ്ചയായി. വിനോദയാത്രയ്ക്കായി റുഖിയ കൂടെപ്പോയത് കാഴ്ചയില്ലാത്ത ഭർത്താവിന് തുണയാകാനായിരുന്നു. എന്നാൽ അത് അവരുടെ അവസാനത്തെ യാത്ര ആകുമെന്ന് ആരും കരുതിയിരുന്നില്ല. മരണത്തിലേക്കും ഇരുവരും ഒന്നിച്ചാണ് കൈ പിടിച്ച് നടന്നത്.















