ചെമ്മലമറ്റം: കഠിനമായ മഴയെയും മഞ്ഞിനെയും രോഗാവസ്ഥകളെയും അതിജീവിച്ച് ഒരു വർഷം മുഴുവൻ (365 ദിവസവും) വിശുദ്ധ കുർബാനയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സൈക്കിൾ സമ്മാനിച്ച് ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ ഇടവക. സൺഡേ സ്കൂളിൽ പഠിക്കുന്ന 13 വിദ്യാർത്ഥികളാണ് സൈക്കിൾ സമ്മാനിച്ചത്.
അരുവിത്തുറ സെന്റ് ജോർജ് ഫൊറോന വികാരി വെരി റവ. ഫാ. മാത്യു ചന്ദ്രൻകുന്നേൽ ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, അസിസ്റ്റന്റ് വികാരി ഫാ. ജേക്കബ് കടുതോടിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.















