. പാലാ : വനിതകൾക്കായി നടപ്പിലാക്കിയ സ്ത്രീസുരക്ഷാ പദ്ധതി പുനസ്ഥാപിക്കണമെന്ന് വനിതാ കോൺഗ്രസ് എം പാലാനിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മാസംതോറും ആയിരം രൂപ വീതം 35 ലക്ഷം വനിതകൾക്ക് നൽകിവന്നിരുന്ന ഈ പദ്ധതി അട്ടിമറിച്ചത് സ്ത്രീകളോടുള്ള വെല്ലുവിളി ആണെന്ന് യോഗം അഭിപ്രായപ്പെട്ടു. സൗജന്യ യാത്ര അനുവദിച്ച യുഡിഎഫ് സർക്കാർ ഈ പദ്ധതി
പുനസ്ഥാപിച്ചു സാധാരണ സ്ത്രീകളോട് നീതി പുലർത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. വനിതാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ലിസ്സി ബേബി മുളയിങ്കൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു യോഗം ഉദ്ഘാടനം ചെയ്തു. കേരള വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് പെണ്ണമ്മ തോമസ്, മുൻ പ്രസിഡന്റ് നിർമലാ ജിമ്മി,ജില്ലാ
പഞ്ചായത്ത് അംഗം നിമ്മി ട്വിങ്കിൾ രാജ്, കേരള കോൺഗ്രസ് എം പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ടോബിൻ കെ അലക്സ്, സണ്ണി മാത്യു വടക്കേ മുളഞ്ഞനാൽ,ജില്ലാ സെക്രട്ടറി ഔസേപ്പച്ചൻ വാളിപ്ലാക്കൽ ബിജു പാലൂ പടവൻ,റൂബി ജോസ്,ബെറ്റി ഷാജു, ബിജി ജോജോ,ലീന സണ്ണി, ജസ്സി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു















