- 1265 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്
- 17039 പേർ ഉപരിപഠനത്തിന് യോഗ്യത നേടി
കോട്ടയം: എസ്.എസ്.എൽ.സി. പരീക്ഷയിൽ കോട്ടയം ജില്ലയിൽ 99.72 ശതമാനം വിജയം.
ജില്ലയിൽ പരീക്ഷയെഴുതിയ 17086 വിദ്യാർഥികളിൽ 17039 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷയെഴുതിയ 8574 ആൺകുട്ടികളിൽ 8547 പേരും 8512 പെൺകുട്ടികളിൽ 8492 പേരുമാണ് ഉപരിപഠന യോഗ്യത നേടിയത്. 1265 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി (ആൺകുട്ടികൾ-392, പെൺകുട്ടികൾ-873).
പാലാ – 99.93 (2788ൽ 2786), കോട്ടയം-99.78(6772ൽ6757) കാഞ്ഞിരപ്പള്ളി 99.47 (4731ൽ 4706), കടുത്തുരുത്തി -99.82 (2795ൽ2790) എന്നിങ്ങനെയാണ് ഉപരിപഠനത്തിന് യോഗ്യത നേടിയ വിദ്യാർഥികളുടെ വിദ്യാഭ്യാസ ജില്ലതിരിച്ചുള്ള കണക്ക്. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണം: പാലാ -292, കാഞ്ഞിരപ്പള്ളി-324 ,
കോട്ടയം- 461, കടുത്തുരുത്തി-188.
(കെഐഒപിആർ 770/2026)
വിവരാവകാശ കമ്മീഷൻ ഹിറയിംഗ് ഇന്ന്
സംസ്ഥാന വിവരാവകാശ കമ്മീഷൻറെ ഹിയറിംഗ് ഇന്ന് (മേയ് 16) മീനച്ചിൽ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടക്കും. വിവരാവകാശ കമ്മീഷണർ അഡ്വ. ടി.കെ. രാമകൃഷ്ണൻ പരാതികൾ പരിഗണിക്കും.
(കെഐഒപിആർ 771/2026)
ബീറ്റ് ഫോറസ്റ്റ് ഓഫീസർ കായികക്ഷമതാ പരിശോധന 19 മുതൽ
കോട്ടയം: ജില്ലയിൽ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (ജനറൽ, ബൈ ട്രാൻസ്ഫർ, എൻ.സി.എ) തസ്തികകളിലേക്കുള്ള (കാറ്റഗറി നമ്പർ 211/2025, 213/2025, 250/2025) കായികക്ഷമതാ പരിശോധന (എൻഡ്യൂറൻസ് ടെസ്റ്റ്) മേയ് 19 മുതൽ 22 വരെ ഏറ്റുമാനൂർ-മണർകാട് ബൈപാസ് റോഡിൽ നടക്കും. ചെറുവാണ്ടൂർ ജംഗ്ഷൻ മുതൽ പേരൂർ സെന്റ് സെബാസ്റ്റ്യൻസ് ക്നാനായ കത്തോലിക്കാ പള്ളിക്ക് സമീപം കരിമ്പനത്തു പാലം വരെയുള്ള രണ്ടു കിലോമീറ്റർ ദൂരത്തിലാണ് പരീക്ഷ നടത്തുക.
ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ www.keralapsc.gov.in ൽ നിന്ന് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം അഡ്മിഷൻ ടിക്കറ്റിൽ നിർദേശിച്ചിരിക്കുന്ന പരീക്ഷാകേന്ദ്രത്തിൽ രാവിലെ 5.15ന് എത്തണമെന്ന് പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.
(കെഐഒപിആർ 772/2026)
സ്‌കോളർഷിപ്പ് തുക അനുവദിച്ചു
കോട്ടയം: ഒ.ബി.സി. ഹയർസെക്കൻഡറി വിദ്യാർഥികൾക്കുള്ള കേന്ദ്രാവിഷ്‌കൃത പ്രധാനമന്ത്രി യശ്വസി ഒ.ബി.സി, ഇ.ബി.സി പോസ്റ്റ്മെട്രിക് സേകോളർഷിപ്പ് പദ്ധതിയിൽ അപേക്ഷ സമർപ്പിച്ച യോഗ്യരായ വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് സ്‌കോളർഷിപ്പ് തുക അനുവദിച്ചു. വിദ്യാർഥികളുടെ ആധാർ സീഡ് ചെയ്ത ബാങ്ക് അക്കൗണ്ടുകളിലാണ് തുക ലഭിക്കുക. അർഹരായ വിദ്യാർഥികൾ മേയ് 20നകം ബാങ്ക് അക്കൗണ്ട് ആധാർ സീഡ് ചെയ്യണം. വിശദ വിവരങ്ങൾ www.egrantz.kerala.gov.in വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0484-2983130.
(കെഐഒപിആർ 773/2026)
ക്വട്ടേഷൻ ക്ഷണിച്ചു
കോട്ടയം: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കോട്ടയം ജില്ലാ കാര്യാലയത്തിലേക്ക് നാല് മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ 1500 സി.സി.യിൽ താഴെയുള്ള എ.സി. യൂട്ടിലിറ്റി വാഹനങ്ങൾ (എൽ.എം.വി. 5 സീറ്റ് കാർ) ലഭ്യമാക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ നൽകാനുള്ള അവസാന തീയതി മേയ് 29. കൂടുതൽ വിവരങ്ങൾ www.kspcb.kerala.gov.in വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2302445, 9188921748. ഇ-മെയിൽ : kspcbkottayam@gmail.com.
(കെഐഒപിആർ 774/2026)















