ഞീഴൂർ: നിത്യസഹായകൻ ട്രസ്റ്റ് പുതിയതായി പണികഴിപ്പിച്ച സെഹിയോൻ കിച്ചണിന്റെ വെഞ്ചരിപ്പു കർമ്മം 24-05-2026 ഞായറാഴ്ച രാവിലെ 9 മണിക്ക് ട്രസ്റ്റിന്റെ ആസ്ഥാനത്ത് കാട്ടാമ്പാക്ക് സെന്റ് മേരീസ് പള്ളി വികാരി റവ:ഫാദർ ജിസ് അമ്മനത്ത് കുന്നേൽ നിർവ്വഹിച്ചു.
വൈക്കം, ഉഴവൂർ, കൂടലൂർ ഗവ: ആശുപത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും എല്ലാ
ദിവസവും ഒരു നേരത്തെ ഭക്ഷണവും, കുറവിലങ്ങാട് ആശുപത്രിയിൽ രണ്ടു നേരത്തെ ഭക്ഷണവും സെഹിയോൻ ഊട്ടുശാലയിൽ നിന്നാണ് വിതരണം ചെയ്യുന്നത്. കൂടാതെ ഞീഴൂർ ബഡ് സ്കൂൾ വിദ്യാർത്ഥികൾക്കും ഭക്ഷണം നല്കുന്നത് നിത്യസഹായകനിൽ നിന്നാണ്. അമ്മ വീട്ടിലെ തളർന്ന് കിടക്കുന്ന 17 അമ്മമാരും അല്ലാതുള്ളവരടക്കം ജീവനക്കാരും കൂടി 32 അംഗങ്ങൾ നിത്യ
സഹായകന്റെ അമ്മ വീട്ടിൽ താമസക്കാരാണ്. അമ്മ വീട്ടിൽ കൂടുതൽ ആളെ എടുക്കുന്നതിനുള്ള നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായാണ് പുതിയ കിച്ചൻ നിർമിച്ചത്. കിച്ചൻ നിർമ്മിക്കുവാൻ സഹായിച്ചത് മേരി ജോർജ്ജ്,ഡോ: നാദ് ഫ്രാൻസീസ്, റേയ്ച്ചൽ നാദ്, അജയ് മണലേൽ എന്നിവരാണ്. കിച്ചനും, വഴിക്കും കൂടി എഴര ലക്ഷം രൂപയായി.
വെഞ്ചരിപ്പിനെ തുടർന്ന് സ്നേഹവിരുന്നും, നല്ല സമരിയൻ അവാർഡ് വിതരണവും നടന്നു.വാർഡ് മെമ്പർ ശോഭ ടീച്ചർ ആശംസകൾ അർപ്പിച്ചു.















