spot_img

തമിഴ്‌നാട് നിയമസഭയിൽ ഇന്നും കയ്യാങ്കളിയും ബഹളവും; വിജയുടെ മിസ പരാമർശം രേഖകളിൽ നിന്ന് നീക്കില്ലെന്ന് സ്പീക്കർ

spot_img

Date:

തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയ് നടത്തിയ മിസ, സർക്കാരിയ കമ്മീഷൻ പരാമർശങ്ങളെച്ചൊല്ലി ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ ഇന്നും കടുത്ത വാക്കേറ്റവും കയ്യാങ്കളിയും. മുഖ്യമന്ത്രി സഭയിൽ സംസാരിക്കുന്നതിനിടെ വിജിലൻസ് അന്വേഷണത്തിലുള്ള കേസുകൾ വായിച്ചുകേൾപ്പിച്ചത് സഭാ നടപടിക്രമങ്ങളുടെ ലംഘനമാണെന്ന് പ്രതിപക്ഷമായ ഡി.എം.കെ. പ്രതിനിധി ഇ.വി. വേലു ആരോപിച്ചു.

എന്നാൽ ഡി.എം.കെയ്ക്ക് മുഖ്യമന്ത്രി വിജയിയെയും ഭരണകക്ഷിയെയും ഭയമാണെന്ന് പൊതുമരാമത്ത് മന്ത്രി ആധവ് അർജുന തിരിച്ചടിച്ചു. ഭരണകക്ഷി പറയുന്ന കാര്യങ്ങൾ കേൾക്കാൻ പ്രതിപക്ഷം തയ്യാറാകുന്നില്ലെന്നും, താൻ സംസാരിക്കാൻ എഴുന്നേൽക്കുമ്പോഴെല്ലാം തടസ്സപ്പെടുത്താനാണ് ഡി.എം.കെ. ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

അതിനിടെ, മിസയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിജയ് നടത്തിയ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കണമെന്ന ഡി.എം.കെയുടെ ആവശ്യം സ്പീക്കർ ജെ.സി.ഡി. പ്രഭാകർ തള്ളി. മുൻപ് സഭയിൽ ഉന്നയിക്കപ്പെട്ട കാര്യങ്ങൾ മാത്രമാണ് മുഖ്യമന്ത്രി പരാമർശിച്ചതെന്നും പ്രസംഗ ഭാഗങ്ങൾ നീക്കം ചെയ്യേണ്ട സാഹചര്യമില്ലെന്നും സ്പീക്കർ വ്യക്തമാക്കി. ഡി.എം.കെയ്ക്കെതിരെ വിജയ് സഭയിൽ ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചതാണ് നിലവിലെ പ്രക്ഷുബ്ധാവസ്ഥയ്ക്ക് കാരണം.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related