spot_img

സൗദി – ഹൂതി പോരാട്ടം കടുക്കുന്നു: അരാംകോ കെട്ടിടത്തിന് നേരെ മിസൈലാക്രമണം

spot_img

Date:

സൗദി അറേബ്യക്ക് നേരെ അതിശക്തമായ ആക്രമണം തുടർന്ന് ഹൂത്തികൾ. ധഹ്റാൻ ആസ്ഥാനത്തുള്ള സൗദി അരാംകോയുടെ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിന് നേരെ ഹൂത്തികളുടെ മിസൈൽ ആക്രമണം നടന്നു. റിയാദിന് നേരെ തൊടുത്തുവിട്ട രണ്ട് ക്രൂയിസ് മിസൈലുകൾ സൗദി വ്യോമപ്രതിരോധ സേന തകർത്തു. എന്നാൽ, ഇതിന്റെ അവശിഷ്ടങ്ങൾ പതിച്ച് നാല് പേർക്ക് പരിക്കേറ്റു. 15 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. തരിച്ചടിയായി ഹൂത്തികളുടെ എണ്ണ സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടും സനയിലെ ഹൂത്തി കേന്ദ്രങ്ങൾക്ക് നേരെയും സൗദി സഖ്യസേന ശക്തമായ വ്യോമാക്രമണം നടത്തി. ഇവിടെയുള്ള ഭൂഗർഭ ഇന്ധന ശേഖരങ്ങളും മിസൈൽ കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

സനായുടെ പടിഞ്ഞാറുള്ള അൽ സബഹാ എണ്ണക്കമ്പനിക്കുനേരേയായിരുന്നു സൗദി സഖ്യസേനയുടെ ആക്രമണം. ആക്രമണസമയത്ത് ഇവിടെ പെട്രോളിയം ഉത്‌പന്നങ്ങളോ ഇന്ധനമോ സൂക്ഷിച്ചിരുന്നില്ലെന്നും നഗരത്തിലെ ഇന്ധനവിതരണത്തെ ആക്രമണം ബാധിക്കില്ലെന്നും ഹൂതി നേതൃത്വം അറിയിച്ചു. ആക്രമണത്തിന് ശക്തമായി തിരിച്ചടിനൽകുമെന്ന് ഹൂതി നേതൃത്വം അറിയിച്ചു. സൗദി സഖ്യസേനയും യമനിലെ ഹൂതി വിമതരും തമ്മിൽ ചൊവ്വാഴ്ച പരസ്പരം നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ഇരുകൂട്ടരും ആക്രമണം ശക്തമാക്കിയത്.

അതേസമയം സൗദിയുടെ തലസ്ഥാനമായ റിയാദും കിഴക്കൻ പ്രവിശ്യയും ലക്ഷ്യമിട്ട് ഹൂതികൾ അയച്ച ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും ഡ്രോണുകളും പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായി സൗദി സഖ്യസേന വ്യക്തമാക്കി. തുടർച്ചയായ ആക്രമണ ഭീഷണിയെത്തുടർന്ന് മുൻകരുതൽ നടപടിയെന്നോണം പല എയർലൈനുകളും റിയാദിൽ നിന്നുള്ള തങ്ങളുടെ വിമാനങ്ങൾ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. സൗദി വ്യോമപാത ഉപയോഗിക്കരുതെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related