വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തി 3 മാസമായിട്ടും മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറി നിയമനത്തിലെ അനിശ്ചിതത്വത്തിന് പരിഹാരം. മന്ത്രി ബിന്ദു കൃഷ്ണക്ക് പ്രൈവറ്റ് സെക്രട്ടറിയെ നിയമിച്ചു. ശരത് ചന്ദ്രനാണ് പ്രൈവറ്റ് സെക്രട്ടറി. മന്ത്രി നിർദ്ദേശിച്ചയാളാണ് ശരത് ചന്ദ്രൻ. മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് സ്റ്റാഫുകൾ ആകാത്തത് വിവാദമായിരുന്നു. മന്ത്രി ബിന്ദു കൃഷ്ണ നിര്‍ദ്ദേശിച്ച ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയാക്കാൻ മുഖ്യമന്ത്രി അനുമതി നൽകി.
മേയ് 18 ന് മുഖ്യമന്ത്രിക്കൊപ്പമാണ് ബിന്ദു കൃഷ്ണയും മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തത്. പിന്നാലെ സെക്രട്ടേറിയറ്റിൽ അണ്ടര്‍ സെക്രട്ടറിയായ ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയായി മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിച്ചു. ഇ-ഓഫീസ് വഴിയും ആവശ്യപ്പെട്ടു. തീരുമാനം വൈകിയപ്പോള്‍ ആവശ്യം മന്ത്രി വീണ്ടും ഉന്നയിച്ചെന്നാണ് വിവരം.
എംഎൽഎ അയിരുന്നപ്പോള്‍ കെസി വേണുഗോപാലിൻറെ പിഎ യും മന്ത്രി ആയപ്പോള്‍ പേഴ്സണൽ സ്റ്റാഫും അയിരുന്നയാളാണ് ശരത് ചന്ദ്രൻ. കെസിക്കും താല്‍പര്യമുള്ളയാളെ പിഎസ് ആക്കണമെന്ന നിര്‍ദ്ദേശത്തിനാണ് മുഖ്യമന്ത്രി പച്ചക്കൊടി നൽകിയത്.
















