സ്‌പോര്‍ട്‌സില്‍ സ്ത്രീയും പുരുഷനും എന്നുള്ള തരംതിരിവ് ആവശ്യമുള്ളത് തന്നെയെന്നും സ്ത്രീകളെ അപേക്ഷിച്ച നോക്കിയാല്‍ കായിക ഇനങ്ങളില്‍ പുരുഷന്മാര്‍ക്ക് സ്ത്രീകളേക്കാള്‍ മേധാവിത്വം പുലര്‍ത്താന്‍ കഴിഞ്ഞേക്കുമെന്നും ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് സൈന നെഹ്‌വാള്‍.
ഐഎംയുഎന്‍ ഫൗണ്ടര്‍ ആതിഥേയത്വം വഹിച്ച സംഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു സൈന നെഹ്‌വാള്‍. ”വളരെ ബുദ്ധിമുട്ടുള്ള ചോദ്യം” എന്നാണ് സൈന ലിംഗമാറ്റത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ചത്. ഏതായാലും ഈ വിഷയത്തില്‍ നമ്മുടെ നിഗമനങ്ങളേക്കാള്‍ ആഴത്തിലുള്ള ധാരണ ആവശ്യമാണെന്നും താരം പ്രതികരിച്ചു.
















