വനിതാ സംവരണത്തിനായി മുൻകൈയെടുത്തത് കോൺഗ്രസ് എന്ന് പ്രിയങ്ക ഗാന്ധി എംപി. സ്ത്രീകൾക്ക് വേണ്ടി കോൺഗ്രസ് സർക്കാരുകൾ പ്രവർത്തിച്ചു. വനിതാ സംവരണത്തിന്റെ വിഷയം ആദ്യം ഉയർത്തിയത് കോൺഗ്രസ്.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സംവരണം കൊണ്ടുവന്നത് കോൺഗ്രസ്. മോത്തിലാൽ നെഹ്റുവാണ് വനിതാ സംവരണത്തിന് തുടക്കം കുറിച്ചതെന്നും പ്രിയങ്ക ഗാന്ധി ലോക്‌സഭയിൽ പറഞ്ഞു. പ്രധാനമന്ത്രി കോൺഗ്രസിന് ക്രെഡിറ്റ് നൽകിയില്ല.
ബില്ലിനെ എതിർത്ത കാര്യം പ്രധാനമന്ത്രി പറഞ്ഞു. ആരാണ് എതിർത്തത്? നിങ്ങളാണ് ബില്ലിനെ മുൻപ് എതിർത്തത്. ബില്ലിനെ വർഷങ്ങളോളം അവഗണിച്ചത് BJPയാണ്. എപ്പോഴത്തെയും പോലെ പ്രധാനമന്ത്രി പകുതി വിവരങ്ങൾ മാത്രമേ പറയുന്നുള്ളൂ. പറ്റിക്കുന്നവരെ തിരിച്ചറിയാനുള്ള കഴിവ് സ്ത്രീകൾക്ക് ഉണ്ടെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
















