തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾക്കും മാർക്ക് ലിസ്റ്റുകൾക്കുമായി ഇനി സർവകലാശാലകൾ കയറി ഇറങ്ങി കാത്തിരിക്കേണ്ടിവരില്ല. പരീക്ഷാഫലം പ്രഖ്യാപിക്കുന്ന ദിവസം തന്നെ മാർക്ക് ലിസ്റ്റുകൾ വിദ്യാർത്ഥികളുടെ ഡിജിലോക്കർ (DigiLocker) അക്കൗണ്ടുകളിൽ ലഭ്യമാകും.
പരീക്ഷ വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ ഉടൻ തന്നെ ഡൗൺലോഡ് ചെയ്തെടുക്കാം. കൂടാതെ, കോഴ്‌സ് പൂർത്തിയാക്കിയതിന്റെ യഥാർത്ഥ സർട്ടിഫിക്കറ്റുകൾ ആറുമാസത്തിനകം ഡിജിലോക്കറിലൂടെ തടസ്സമില്ലാതെ ലഭ്യമാക്കാനും സംവിധാനമൊരുങ്ങും. സർവകലാശാലാ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ വിപ്ലവകരമായ മാറ്റം. ഇതിലൂടെ ഉന്നതപഠനത്തിനും ജോലി ആവശ്യങ്ങൾക്കും സർട്ടിഫിക്കറ്റുകൾ വൈകുന്നതിലൂടെ ഉണ്ടാകുന്ന പ്രതിസന്ധികൾക്ക് പരിഹാരമാകും.















