കടുത്തുരുത്തി: കാപ്പുന്തല ബേസ് അപ്രേം നസ്രാണി ദയറായിൽ മാർ തോമാ ശ്ലീഹായുടെ ദുക്റാന തിരുനാൾ 2026 ജൂലൈ 2 വ്യാഴാഴ്ച (ഇന്ന്) ഭക്തിപൂർവ്വം ആഘോഷിക്കും. തിരുനാളിനോടനുബന്ധിച്ച് വൈകുന്നേരം 6:15-ന് റംശ നമസ്കാരവും തുടർന്ന് സമുദായ യോഗവും നടക്കും.
നസ്രാണി ജാതൈക്യ സംഘം കടുത്തുരുത്തി ദേശയോഗത്തിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്. സമുദായ യോഗത്തിൽ ബഹുമാനപ്പെട്ട ജലവിഭവ – ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ്, നസ്രാണി ജാതൈക്യ സംഘം (NJS) പ്രസിഡന്റും യാക്കോബായ സുറിയാനി സഭ മുൻ സെക്രട്ടറിയുമായ ഷെവ. ഉമ്മച്ചൻ വേങ്ങത്തറ എന്നിവർ മുഖ്യ സാന്നിധ്യമായിരിക്കും.
കൂടാതെ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി തങ്കമ്മ വർഗീസ്, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോയി ജോർജ് വെട്ടിക്കാത്തടത്തിൽ, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സിബി മാണി, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ കുമാരി ആൻ മരിയ ജോർജ്ജ്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി ലെയ്സമ്മ തോമസ്, ശ്രീ. ജോസ് പുത്തൻകാലാ, ശ്രീമതി ലില്ലിക്കുട്ടി ജേക്കബ് തുടങ്ങിയ പ്രമുഖ ജനപ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കും. തിരുനാൾ ചടങ്ങുകൾ വിജയിപ്പിക്കുന്നതിനായി നസ്രാണി ജാതൈക്യ സംഘം കടുത്തുരുത്തി ദേശയോഗം വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.















