: പൂനെ ഛാത്രോം കി ഗൂഞ്ച് പരിപാടിയില്‍ ആദിവാസി വിദ്യാര്‍ഥികള്‍ ഉന്നയിച്ച വിഷയം ഏറ്റെടുത്ത് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് രാഹുല്‍ ഗാന്ധി കത്തയച്ചു. അവധിക്ക് ശേഷം ഹോസ്റ്റലില്‍ തിരിച്ചെത്തുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ഗര്‍ഭപരിശോധന നിര്‍ബന്ധമാക്കിയ നടപടി
ഞെട്ടിക്കുന്നതെന്ന് രാഹുല്‍ഗാന്ധി പ്രതികരിച്ചു. 30 വയസ്സ് കഴിഞ്ഞവര്‍ക്ക് ഹോസ്റ്റല്‍ പ്രവേശനം വിലക്കുന്ന പുതിയ നിയമം പിന്‍വലിക്കണമെന്നാണ് രാഹുല്‍ ഗാന്ധി കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഹോസ്റ്റലുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം.
ഹോസ്റ്റലുകളില്‍ കുട്ടികള്‍ പാമ്പുകടിയേറ്റ് മരിക്കുന്ന സാഹചര്യം ഉണ്ടെന്ന വിദ്യാര്‍ത്ഥികള്‍ പറയുന്നു. ആവശ്യങ്ങള്‍ ഉന്നയിച്ച് നിരാഹാര സമരം നടത്തുന്ന വിദ്യാര്‍ത്ഥികളെ മുഖ്യമന്ത്രി നേരിട്ട് കാണണം എന്നും രാഹുല്‍ ഗാന്ധി കത്തിലൂടെ ആവശ്യപ്പെട്ടു.
















