പൾസ് പോളിയോ ഇമ്മ്യൂണൈസേഷന്റെ രണ്ടാം ദിനത്തിൽ സംസ്ഥാനത്ത് 1.3 ലക്ഷം കുട്ടികൾക്ക് ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി വാക്‌സിൻ നൽകി. ഇതോടെ അഞ്ചു വയസിനു താഴെയുള്ള
ആകെ 19.8 ലക്ഷം കുട്ടികളിൽ 18.83 ലക്ഷം കുട്ടികൾ വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ഇതോടെ 95.1 ശതമാനം കുട്ടികൾക്ക് വാക്സിൻ നൽകി.
അവശേഷിക്കുന്ന ഏകദേശം ഒരു ലക്ഷം കുട്ടികൾക്ക് കൂടി ചൊവ്വാഴ്ച്ച വീടുകളിലെത്തി മരുന്ന് നൽകി പദ്ധതി പൂർത്തിയാക്കും.















