പീരുമേട്ടിലെ തോല്‍വിയിലെ പരസ്യ വിമര്‍ശനത്തിന് പിന്നാലെ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെതിരെ നടപടി. ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും കൗണ്‍സിലില്‍ നിന്നും നീക്കാനാണ് തീരുമാനം. പാര്‍ട്ടി ജില്ലാ സെക്രട്ടറിയും പീരുമേട്ടിലെ സ്ഥാനാര്‍ഥിയുമായിരുന്ന കെ
സലീംകുമാറിന്റെ പേരിലുള്ള 12 ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് കെ കെ ശിവരാമന്‍ അന്വേഷണം നേരത്തെ ആവശ്യപ്പെട്ടിരുന്നു.കനത്ത തോല്‍വിയാണ് പീരുമേട്ടില്‍ പാര്‍ട്ടിക്കുണ്ടായത്.
സിപിഐയുടെ അടിയന്തര ജില്ലാ എക്‌സിക്യൂട്ടീവ് യോഗമാണ് ശിവരാമനെതിരെ നടപടിയെടുത്തിരിക്കുന്നത്. പീരുമേട്ടിലെ സ്ഥാനാര്‍ഥിത്വം പാളിപ്പോയെന്നായിരുന്നു കെ കെ ശിവരാമന്റെ പരസ്യ വിമര്‍ശനം.















