തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങളില്‍ കടുത്ത അതൃപ്തി തുടരുന്നതിനിടെ സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.
ആരോഗ്യകാരണങ്ങളാലാണ് പിണറായി വിജയന്‍ യോഗത്തില്‍ പങ്കെടുക്കാത്തതെന്നാണ് വിശദീകരണം. പിണറായി വിജയന് കടുത്ത പനിയാണെന്നും യാത്ര ഒഴിവാക്കാന്‍ ഡോക്ടര്‍
നിര്‍ദേശിച്ചുവെന്നുമാണ് വിവരം. ഡല്‍ഹിയിലേക്ക് പോകാന്‍ അദ്ദേഹം ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. പിന്നീട് അത് ക്യാന്‍സല്‍ ചെയ്യുകയായിരുന്നു.















