രാമപുരം :സഭാപിതാക്കന്മാർക്കെതിരെയും സഭയുടെ മുഖപത്രമായ ദീപികയ്ക്ക് എതിരെയും പിസി ജോർജ് നടത്തിയ പരാമർശങ്ങൾ അപലപനീയം എന്ന് എസ് എം വൈ എം രാമപുരം യൂണിറ്റ്
1887ൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ തന്നെ സ്ഥാപിക്കപ്പെട്ടതും , ദേശീയബോധം ഉണർത്താനും വിദ്യാഭ്യാസം വളർത്താനും മുഖ്യ പങ്ക് വഹിച്ച ദീപിക ദിനപത്രത്തെയും സഭാപിതാക്കന്മാരെയും അവഹേളിച്ച പിസി ജോർജിൻ്റെ പ്രസ്താവനയിൽ അപലപിച്ചുകൊണ്ട് ചേർന്ന യോഗം പിസി ജോർജ് പൊതുസമൂഹത്തോട് മാപ്പ് പറയണം എന്ന് അഭിപ്രായപ്പെട്ടു.















