പശ്ചിമേഷ്യയിലെ താത്കാലിക വെടിനിർത്തലിന് വഴിവെച്ചത് പാകിസ്താന്റെ മധ്യസ്ഥതയിൽ നടന്ന സമാധാന ശ്രമങ്ങൾ. ചൈനയുടെ ഇടപെടലും നിർണായകമായി. 10 ഇന നിർദേശങ്ങൾ ഇറാൻ മുന്നോട്ട് വെച്ചു.
വെടിനിർത്തലുമായി സഹകരിക്കാനാണ് ഇസ്രയേലിന്റെയും തീരുമാനം. എന്നാൽ ഇസ്രയേലിന് കടുത്ത അതൃപ്തിയെന്നും സൂചനയുണ്ട്. ഗൾഫ് രാജ്യങ്ങളിൽ ആക്രമണ മുന്നറിയിപ്പ് തുടരുകയാണ്. ഇറാന്റെ നേതൃത്വത്തിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള നിയന്ത്രിത പാതയൊരുക്കണമെന്നതാണ് ഇറാൻ മുന്നോട്ട് വച്ച പ്രധാന നിർദേശം.















