പാലാ: സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് (SMYM) സംസ്ഥാന സമിതിയുടെ പ്രഥമ സംസ്ഥാന സെനറ്റ് സമ്മേളനത്തിന് പാലാ രൂപത ആതിഥേയത്വം വഹിക്കുന്നു. “മുന്നോട്ടുള്ള പാതയ്ക്ക് ദിശയും, പിന്നിട്ട വഴിക്ക് അർത്ഥവും തേടി” എന്ന ലക്ഷ്യത്തോടെയാണ് ഈ സുപ്രധാന സമ്മേളനം സംഘടിപ്പിക്കുന്നത്.
2026 ഏപ്രിൽ 13, 14, 15 തീയതികളിലായി പാലായിലാണ് സമ്മേളനം നടക്കുന്നത്.
യുവജനങ്ങളുടെ ആത്മീയവും സാമൂഹികവുമായ വളർച്ചയെയും, സഭയുടെ ഭാവി പ്രവർത്തനങ്ങളെയും കുറിച്ചുള്ള ഗൗരവമേറിയ ചർച്ചകൾക്ക് ഈ സമ്മേളനം സാക്ഷ്യം വഹിക്കും. ‘ഹൃദയം തുറന്ന് പാലായുടെ മണ്ണിലേക്ക് ഏവർക്കും സ്വാഗതം’















