മുഖ്യമന്ത്രി സ്ഥാനം നഷ്ടമായെങ്കിലും വി.ഡി സതീശന്‍ മന്ത്രിസഭയില്‍ കെ.സി വേണുഗോപാല്‍ പക്ഷത്തിനു മേല്‍ക്കൈ.വി.ഡി സതീശനും രമേശ് ചെന്നിത്തലയും മുന്നോട്ട് വെച്ച പല പേരുകളും അവസാന നിമിഷം പട്ടികയില്‍ ഉള്‍പ്പെട്ടില്ല.ഒ.ജെ ജനീഷിന്റെ സര്‍പ്രൈസ് എന്‍ട്രി ഉള്‍പ്പെടെ കെ.സി
പക്ഷത്തിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമെന്നാണ് വിലയിരുത്തല്‍. ഗവര്‍ണറെ കാണാന്‍ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ കന്റോണ്‍മെന്റ് ഹൗസില്‍ നിന്നും ഇറങ്ങുന്നതിനു തൊട്ടു മുന്‍പ് വരെ ട്വിസ്റ്റുകള്‍ ഉണ്ടായതിന് ശേഷമാണ് മന്ത്രിമാരുടെ പട്ടിക പുറത്തുവന്നത്. മുഖ്യമന്ത്രി
സ്ഥാന നഷ്ടം കെ.സി ക്യാമ്പിലുണ്ടാക്കിയ ആഘാതം ക്യാബിനറ്റിലെ അപ്രമാദിത്യം കൊണ്ട് മറികടന്നു. സണ്ണി ജോസഫ്,എ പി അനില്‍കുമാര്‍, റോജി എം ജോണ്‍,ഒ.ജെ ജനീഷ്,ടി.സിദ്ദിഖ്,പി.സി വിഷ്ണുനാഥ്, എം.ലിജു,ബിന്ദു കൃഷ്ണ എന്നിങ്ങനെ കെസി പക്ഷത്തെ നിരവധി എംഎല്‍എമാര്‍ മന്ത്രിമാരായി എട്ടു കെ.സി പക്ഷക്കാരാണ് ക്യാബിനറ്റിലുള്ളത്.















