ബംഗാളില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരെ തടഞ്ഞുവെച്ച സംഭവത്തില്‍ എന്‍ഐഎ അന്വേഷണം ഊര്‍ജിതം. മാര്‍ഡയിലെ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ ശേഖരിച്ചു.
ഏപ്രില്‍ ഒന്ന് രാത്രി എന്ത് സംഭവിച്ചു എന്ന് അറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ സഹായിക്കുമെന്ന് എന്‍ഐഎ വ്യക്തമാക്കി. ഇതിന് പുറമെ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അതേസമയം, സുരക്ഷാ ഭീഷണിയില്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ കത്ത് ലഭിച്ചിട്ടില്ല എന്ന് മാള്‍ഡ ജില്ലാ ഭരണകൂടം അറിയിച്ചു.
ഉദ്യോഗസ്ഥര്‍ കത്ത് നല്‍കിയിട്ടും ഭരണകൂടം നടപടികള്‍ സ്വീകരിച്ചില്ല എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിശദീകരണം. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 37 പേരാണ് അറസ്റ്റിലായത്.















