നീറ്റ് യുജി പുനഃപരീക്ഷ നാളെ നടക്കാനിരിക്കെ, തിരഞ്ഞെടുക്കപ്പെടുന്ന നഗരങ്ങളില്‍ നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സി ഇന്ന് മോക്ക് ഡ്രില്‍ നടത്തും.
രണ്ട് ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥര്‍ മോക്ക്ഡ്രില്ലിന്റെ ഭാഗമാകും. പരീക്ഷയ്ക്ക്
മുന്നോടിയായി ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുകയാണ് ലക്ഷ്യം. പരീക്ഷാ കേന്ദ്രങ്ങളില്‍ ത്രിതല സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങളെല്ലാം നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. രാജ്യത്തെ
5000ത്തിലധികം പരീക്ഷാ കേന്ദ്രങ്ങളിലും രാജ്യത്തിന് പുറത്തു ഉള്ള 14 കേന്ദ്രങ്ങളിലുമായി 23 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് നീറ്റ് പുനപരീക്ഷ എഴുതുക.















