പാലാ: സംരംഭകരംഗത്തേക്ക് കടന്നുവരുന്നവർക്ക് ആവശ്യമായ നൈപുണ്യ ശേഷി വികസനത്തിന് പരിശീലനങ്ങൾ നൽകാൻ നബാർഡ് സഹായിക്കുമെന്ന് ജില്ലാ ഡവലപ്മെൻ്റ് മാനേജർ റെജി വർഗ്ഗീസ് അഭിപ്രായപ്പെട്ടു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കരൂർ
സ്‌നേഹിതാ തയ്യൽ പരിശീലന കേന്ദ്രത്തിൽ ആരംഭിച്ച ഫാഷൻ ഡിസൈനിങ്ങ് ട്രെയിനിങ്ങ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പി.എസ്. ഡബ്ലി യു.എസ് രൂപതാ ഡയറക്ടർ ഫാ. ജോസഫ് വാട്ട പ്പിള്ളിൽ അദ്ധ്യക്ഷത വഹിച്ചു. നബാർഡ് അസിസ്റ്റൻ്റ് മാനേജർ സാന്ദ്ര മരിയാ മാത്യു, സ്‌നേഹഗിരി സന്യാസസമൂഹത്തിൻ്റെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻ്റ് ജനറൽ കൗൺസിലർ സി. റാണി ടോം എസ്.എം.എസ്, പരിശീലനകേന്ദ്രം ഡയറക്ടർ സി. ജോസ്മിത എസ്. എം. എസ്,
പി.എസ്. ഡബ്ലിയു .എസ് അസിസ്റ്റൻ്റ് ഡയറക്‌ടർമാരായ ഫാ. ഫ്രാൻസീസ് ഇടത്തിനാൽ, ഫാ.മാത്യു പുളിക്കപ്പറമ്പിൽ, പപ്ലിക് റിലേഷൻസ് ഓഫീസർ ഡാൻ്റീസ് കൂനാനിക്കൽ, പ്രോജക്ട് ഓഫീസർ പി.വി. ജോർജ് പുരയിടം, പ്രോജക്ട് കോർഡിനേറ്റർ തോമസ് കെ ജോർജ്, പരിശീലക അദ്ധ്യാപകരായ നിജാ എം.റ്റി, ലീന മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. നബാർഡിൻ്റെ എം. ഇ. ഡി.പി സ്‌കീമിൽ പെടുത്തി മുപ്പത്തിയൊന്നു വനിതകൾക്കാണ് ഫാഷൻ ടെക്നോളജിയിൽ പരിശീലനം നൽകുന്നത്.















