📰👉 ബ്രസീലിലെ പരണാഗുവയിൽ നടന്ന ‘ഔവർ ലേഡി ഓഫ് എൽ റോസിയോ’ 213-ാമത് പ്രദക്ഷിണത്തില്‍ മഴയെ അവഗണിച്ച് പങ്കെടുത്തത് പതിനായിരങ്ങള്‍. ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന പ്രദക്ഷിണത്തില്‍ ഏകദേശം തൊണ്ണൂറായിരത്തോളം ആളുകൾ പങ്കെടുത്തു. ‘ഔവർ ലേഡി ഓഫ് എൽ റോസിയോ’യുടെ തീർത്ഥാടന കേന്ദ്രത്തിൽ നിന്ന് ‘ഔവർ ലേഡി ഓഫ് ദ മോസ്റ്റ് ഹോളി റോസറി’ കത്തീഡ്രൽ വരെ ഏകദേശം 3 കിലോമീറ്ററോളം നീളുന്നതായിരിന്നു പ്രദക്ഷിണം
📰👉 ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോര്‍ത്ത്, ചെന്നിത്തല ഗ്രാമപഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.ഈ സാഹചര്യത്തില്‍ 26,000 വളര്‍ത്തുപക്ഷികളെ നശിപ്പിക്കും.
📰👉 പന്ത്രണ്ട് ദിവസം നീണ്ട ലാറ്റിനമേരിക്കൻ പര്യടനത്തിന്റെ അവസാന പരിപാടിയായി പെറുവിലെ കല്ലാവോ നഗരത്തിലുള്ള ലാസ് പാൽമാസ് എയർബേസിൽ ലെയോ പതിനാലാമൻ പാപ്പ വിശുദ്ധ കുർബാന അർപ്പിച്ചു.
📰👉 സമാധാനവും സ്ഥിരതയുമാണ് ഇന്ന് ലോകത്തിന് ഏറ്റവും അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫിലിപ്പീൻസിലെ മനിലയിൽ നടക്കുന്ന 23-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
📰👉 തിരൂരങ്ങാടിയില്‍ സ്റ്റേ വയറില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ കെഎസ്ഇബി വെണ്ണിയൂര്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയറെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണത്തില്‍ ഉത്തരവാദികളെന്ന് കണ്ടെത്തുന്ന മറ്റ് ജീവനക്കാര്‍ക്കെതിരെയുംനടപടി സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
📰👉 മധ്യപൂർവേഷ്യയിലെ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, ഇറാൻ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്ന ഹോർമുസ് കടലിടുക്കിൽ വീണ്ടും എണ്ണക്കപ്പലിന് നേരെ ആക്രമണം. ഒമാൻ തീരത്തിന് സമീപം സഞ്ചരിക്കുകയായിരുന്ന പനാമയുടെ പതാക വഹിക്കുന്ന ‘ഒഎൻ ഫീനിക്സ്’ (ON PHOENIX) എന്നടാങ്കറിനു നേരെയാണ് ആക്രമണമുണ്ടായത്
📰👉 ഇ ഡിയുടെ വ്യാജ സമന്‍സ് ഉണ്ടാക്കി തട്ടിപ്പിന് ശ്രമിച്ച പ്രവാസി വ്യവസായി രാജേന്ദ്രന്‍ വെള്ളപ്പാലത്തിന്റെ പക്കല്‍ കേന്ദ്ര ഏജന്‍സിയുടെ കൂടുതല്‍ സമന്‍സുകള്‍ കണ്ടെത്തി. ഇ ഡി അന്വേഷണം നേരിടുന്ന മറ്റൊരു സഹകരണ സംഘത്തിന് നല്‍കാനുള്ള സമന്‍സ് ആണ് കണ്ടെത്തിയത്
📰👉 മലയാളി മെഡിക്കൽ വിദ്യാർഥിനി സാവര്യ ബസന്ത് (22) ഉസ്ബെക്കിസ്താനിൽ കൊല്ലപ്പെട്ട കേസിൽ സഹപാഠി മലപ്പുറം പെരിന്തൽമണ്ണ എരുവത്ത് കിഴക്കേത്തൊടിയിൽ സദറുൾ അനമിന് (23) എട്ടരവർഷം തടവുശിക്ഷ. ഉസ്ബക്കിസ്താനിലെ വിചാരണക്കോടതിയാണ് ശിക്ഷ വിധിച്ചതെന്ന് സാവര്യയുടെ അച്ഛൻബസന്ത് പറഞ്ഞു.
📰👉 വി ഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം 15,627 സമൂഹമാധ്യമ പോസ്റ്റുകളോ ലിങ്കുകളോ നീക്കം ചെയ്‌തെന്ന് നിയമസഭയിലെ ചോദ്യത്തിന് രേഖാമൂലമുള്ള മറുപടി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങൾ ഉൾപ്പെട്ട പോസ്റ്റുകളും നീക്കി
📰👉 പ്രാദേശിക സമാധാനവും സ്ഥിരതയും സാമ്പത്തിക വളർച്ചയും ഉറപ്പാക്കുന്നതിനായി നിർണ്ണായക പ്രഖ്യാപനങ്ങൾ നടത്തിയതായി മനിലയിൽ നടന്ന ക്വാഡ് ഉച്ചകോടി. ഇന്ത്യയടക്കമുള്ള നാല് അംഗരാജ്യങ്ങൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
















