📰👉 മന്ത്രിമാര്‍ക്ക് പുതിയ കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം. കാലപ്പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാനാണ് നിര്‍ദ്ദേശം.24 ഇന്നോവ കാറുകളാണ് വാങ്ങുക.9 കോടി 60 ലക്ഷം രൂപയാണ് ചെലവ്
📰👉 മുഖ്യമന്ത്രിക്ക് ‘സൗജന്യ’ വിമാനയാത്ര തരപ്പെടുത്തിക്കൊടുത്ത വിമാനക്കമ്പനി ശബരിമലയ്ക്ക് വിമാനടൂർ പാക്കേജ് തുടങ്ങി. നവംബർ 16 മുതൽ നടത്താവുന്ന തരത്തിൽ ബുക്കിങ് ആരംഭിച്ചു.
📰👉 ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ വിജയത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് ഹര്‍ജി തള്ളാന്‍ മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചു.
📰👉 എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) പേരിൽ വ്യാജ നോട്ടിസ് നൽകി കോടികൾ തട്ടാൻ ശ്രമിച്ച കേസിൽ കേരള പ്രവാസി അസോസിയേഷൻ ചെയർമാൻ രാജേന്ദ്രൻ (54) അറസ്റ്റിൽ.
📰👉 സംസ്ഥാനത്ത് അരി വില കുതിച്ചുയരുന്നു. ഒരു മാസത്തിനിടെ വര്‍ധിച്ചത് 20 രൂപയോളം. പ്രതിസന്ധിയിലായി സാധാരണക്കാര്‍. പൊന്നി, കുറുവ, ജയ, മട്ട അരി തുടങ്ങിയ ഇനങ്ങളുടെയെല്ലാം വില കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കുത്തനെ ഉയര്‍ന്നു. ഇത് സാധാരണക്കാരായ ഉപഭോക്താക്കളെയുംഹോട്ടല് വ്യവസായങ്ങളെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്
📰👉 നൈജീരിയയിൽ ക്രൈസ്തവർക്കു നേരെയുള്ള പീഡനങ്ങളും വംശീയ-മത സംഘർഷങ്ങളിലെ മരണസംഖ്യയും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, നൈജീരിയൻ സർക്കാരിനെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കാൻ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ക്രിയാത്മകമായി ഇടപെടണമെന്ന് റിപ്പബ്ലിക്കൻ ജനപ്രതിനിധികൾ.
📰👉 മൈക്രോസോഫ്റ്റിന്റെ വിവിധ ഓൺലൈൻ സേവനങ്ങൾ ഒമ്പത് മണിക്കൂറിലേറെ തടസ്സപ്പെട്ടതോടെ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഉപയോക്താക്കൾ ദുരിതത്തിലായി. Microsoft 365, Outlook, Teams എന്നിവയ്ക്കു പുറമെ Word, Excel, PowerPoint, SharePoint, OneDrive, Copilotതുടങ്ങിയ സേവനങ്ങളെയും തകരാർ ബാധിച്ചു.
📰👉 പുനര്‍ജനി പദ്ധതിയിലെ വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ച നടപടിയെ എതിര്‍ത്ത് കെ എം ഷാജഹാന് ഹൈക്കോടതിയില്‍.
📰👉 മണിപ്പുരിൽ സംഘർഷം തുടരുന്നു. ഇന്നലെ ഉഖ്റുൾ ജില്ലയിൽ രണ്ടു കാറുകൾക്കു നേർക്ക് തീവ്രവാദികൾ നടത്തിയ വെടിവയ്പിൽ നാലു നാഗാ വിഭാഗക്കാർ കൊല്ലപ്പെട്ടു. ഇംഫാൽ-ഉഖ്റുൾ റോഡിൽ ന്യൂ ഹെവൻ മേഖലയിലായിരുന്നു ആക്രമണം.
📰👉 ഭാരതത്തിലെ ഗവേഷണ-നവീകരണ പരിതസ്ഥിതി ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബഹിരാകാശ മേഖല സ്വകാര്യ സംരംഭകര്‍ക്കായി തുറന്നുകൊടുത്തതിലൂടെ യുവ സംരംഭകര്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.















