2026 ഏപ്രിൽ 31 മെയ് ഞായർ 1199 ഇടവം 17
വാർത്തകൾ
📰👉 മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസിൽ വിദേശ അക്കൗണ്ടുകളെ പറ്റിയും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് ഷോൺ ജോർജ് ഇഡിക്ക് കത്തയച്ചു. പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറിയിട്ടുണ്ടെന്ന സൂചനയും ഷോൺ ജോർജ് കത്തിൽ നൽകിയിട്ടുണ്ട്.
📰👉 വന്യജീവി ആക്രമണത്തിൽ പരിഹാരം കാണാൻ മന്ത്രിയുടെ കൈയിൽ ഒറ്റമൂലി ഇല്ലെന്ന് വനംവകുപ്പ് മന്ത്രി ഷിബുബേബി ജോൺ. ദീർഘകാല പരിഹാരമാർഗമാണ് നോക്കുന്നത്. രേഖകൾ വനം വകുപ്പ് തന്നെ തയ്യാറാക്കും. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിനാണെന്നും അദ്ദേഹം പറഞ്ഞു.
📰👉 എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം ശരിക്കും പെൺകുട്ടികളെ ശക്തരാക്കുമോ അതോ കൂടുതൽ അബലകൾ ആക്കുമോ എന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ ശ്രീലേഖ ചോദിച്ചു. ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണെന്നും ഇതുപോലുള്ള സൗജന്യങ്ങൾക്ക് പകരം എല്ലാ സ്കൂളിലും കോളേജിലും പെൺകുട്ടികൾക്ക് വൃത്തിയുള്ള ശൗചാലയങ്ങളും നാപ്കിൻ വെൻഡിങ് മെഷീനുകളും നൽകുകയാണ് വേണ്ടതെന്നും അവർ കുറിച്ചു.
📰👉 കേരളത്തിന്റെ റെയിൽ ഗതാഗതത്തിൽ വൻ മാറ്റങ്ങൾ ലക്ഷ്യമിട്ട് മെട്രോമാൻ ഇ. ശ്രീധരൻ തയ്യാറാക്കിയ അതിവേഗ റെയിൽ പദ്ധതിയുടെ വിശദാംശങ്ങൾ പുറത്ത്. തിരുവനന്തപുരത്തെ പൂജപ്പുര മുതൽ കണ്ണൂരെ മുണ്ടയാട് വരെ 473.20 കിലോമീറ്റർ ദൂരത്തിലാണ് അതിവേഗ റെയിൽപാത വിഭാവനം ചെയ്തിരിക്കുന്നത്.
📰👉 കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാർ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഡി.കെയോടൊപ്പം പത്ത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ട്. രണ്ട് ഉപമുഖ്യമന്ത്രിമാർ സർക്കാരിൽ ഉണ്ടാകും.
📰👉 കാട്ടുപന്നി പ്രശ്ന പരിഹാരത്തിന് പ്രത്യേക പദ്ധതി ഉണ്ടാകുമെന്നും വനാതിര്‍ത്തികളില്‍ വനം ഉദ്യാഗസ്ഥരുമായുള്ള സംഘര്‍ഷം ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഷിബു ബേബിജോണ്‍.
📰👉 2026 – ലെ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിനു രാവിലെ 9.30ന് തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് എച്ച്എസ്എസിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
📰👉 മുഖ്യമന്ത്രിയെ അപമാനിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടെന്നാരോപിച്ച് സ്കൂൾ പ്രൻസിപ്പലിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശം ആറ്റിങ്ങൽ മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എസ്. ജവാദിനെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തത്.
📰👉 പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഗൗരവതരമായ നിരീക്ഷണങ്ങളുമായി കോടതി. നടന്നത് രാജ്യത്തിനെതിരായ കുറ്റകൃത്യമാണെന്നും ആസൂത്രിതമായ കൊലപാതക ശ്രമമാണ് നടന്നതെന്നും കോടതി നിരീക്ഷിച്ചു
📰👉 ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിളക്കും സ്വർണ നാണയങ്ങളും സ്വർണ കട്ടികളും ഉൾപ്പടെയുള്ളവ നഷ്ടപ്പെട്ടെന്ന ഇൻ്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. ഏത് തരത്തിലുള്ള അന്വേഷണത്തെയും കൊട്ടാരം സ്വാഗതം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു















