കോതനല്ലൂർ / കുറവിലങ്ങാട്: 65-ാമത് കുറവിലങ്ങാട് സബ്ജില്ലാ കലോത്സവമായ ‘സാരംഗ്-2026’ന്റെ രണ്ടാം ദിനത്തിൽ വിവിധ വേദികളിലായി അരങ്ങേറിയ മത്സരങ്ങൾ കാണികൾക്ക് നവ്യാനുഭവമായി. കോതനല്ലൂർ ഇമ്മാനുവൽസ് ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജമാക്കിയ വിവിധ വേദികളിലാണ് ആവേശകരമായ പോരാട്ടങ്ങൾ നടക്കുന്നത്.
സബ് ജില്ലയ്ക്ക് കീഴിലെ 92 സ്കൂളുകളിൽ നിന്നായി 4,100-ലധികം വിദ്യാർത്ഥികളാണ് നാല് ദിവസങ്ങളിലായി നടക്കുന്ന കലോത്സവ മാമാങ്കത്തിൽ മാറ്റുരയ്ക്കുന്നത്.















