2026 ഏപ്രിൽ 09 മെയ് ശനി 1199 മേടം 26
വാർത്തകൾ
📰👉 സാർവത്രിക സഭാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ഒന്നാം വാർഷികദിനം ഇറ്റലിയിലെ മരിയൻ തീർഥാടനകേന്ദ്രത്തിലെത്തി പ്രാർഥിച്ചും ഭിന്നശേഷിക്കാർക്കുള്ള പരിപാലനകേന്ദ്രം സന്ദർശിച്ചും ലെയോ പതിനാലാമൻ മാർപാപ്പ.
📰👉 ഹാന്റാവൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട എം.വി. ഹോണ്ടിയസ് എന്ന ആഡംബര ഉല്ലാസക്കപ്പലിൽ രണ്ട് ഇന്ത്യൻ ജോലിക്കാരുമുള്ളതായി പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
📰👉 ഖ്യമന്ത്രി സ്ഥാനത്തേക്ക് സമസ്ത കാന്തപുരം വിഭാഗത്തിന്റെ പിന്തുണ കെ സി വേണുഗോപാലിന്. കെ സി വേണുഗോപാലിനെ പിന്തുണച്ച് സമസ്ത കാന്തപുരം വിഭാഗം ഹൈക്കമാന്റിന് കത്തയച്ചു. മുഖ്യമന്ത്രിയായി കെ.സി വേണുഗോപാല്‍ വരുന്നതില്‍ തെറ്റില്ലെന്ന് കാന്തപുരത്തിന്റെ മകന് അബ്ദുള്‍ ഹക്കീം അസ്ഹരി പറഞ്ഞു.
📰👉കേവല ഭൂരിപക്ഷത്തിന് 118 എംഎല്‍എമാരുടെ പിന്തുണ വേണമെന്നരിക്കെ വെറും 116 എംഎല്‍എമാരുടെ മാത്രം പിന്തുണയുള്ള നടന് വിജയിന്റെ സത്യപ്രതിജ്ഞ ഇനിയും നീണ്ടേക്കും. ഇതോടെ ശനിയാഴ്ച രാവിലെ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യില്ല.വിജയിന് പിന്തുണ പ്രഖ്യാപിച്ച മുസ്ലിം ലീഗ് അവരുടെ പിന്തുണ പിന്‍വലിച്ചു.വല ഭൂരിപക്ഷത്തിന് 118 എംഎല്‍എമാരുടെ പിന്തുണ വേണമെന്നരിക്കെ വെറും 116 എംഎല്‍എമാരുടെ മാത്രം പിന്തുണയുള്ള നടന് വിജയിന്റെ സത്യപ്രതിജ്ഞ ഇനിയും നീണ്ടേക്കും. ഇതോടെ ശനിയാഴ്ച രാവിലെ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യില്ല.വിജയിന് പിന്തുണ പ്രഖ്യാപിച്ച മുസ്ലിം ലീഗ് അവരുടെ പിന്തുണ പിന്‍വലിച്ചു.
📰👉 ഇന്ത്യയിൽ ഈ വർഷത്തെ കാലവർഷം (മൺസൂൺ) കൃത്യസമയത്ത് തന്നെ എത്തുമെന്ന സൂചനയുമായി കാലാവസ്ഥാ നിരീക്ഷകർ. കാത്തിരിക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ വരവിനെക്കുറിച്ച് ആത്മവിശ്വാസം നൽകുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്
📰👉 തമിഴ്നാട്ടിൽ ടിവികെ സത്യപ്രതിജ്ഞയ്ക്ക് തയ്യാറെടുക്കുമ്പോൾ തമിഴക രാഷ്ട്രീയത്തിൽ വീണ്ടും ട്വിസ്റ്റ്. എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കണം എന്ന് അവകാശപ്പെട്ട് എഎംഎംകെയുടെ നേതാവായ ടിടിവി ദിനകരൻ ലോക്ഭവനിലെത്തി ഗവർണർക്ക് കത്ത് നൽകി.
📰👉 കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇന്നു പ്രഖ്യാപിക്കാൻ സാധ്യത. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരുമായി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും ഇന്നു നടത്തുന്ന ചർച്ചകളിൽ സമവായമുണ്ടാകുമെന്നാണ് പ്രതീക്ഷ.















