spot_img
spot_img

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 26

spot_img
spot_img

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 26

Date:

👉📰  പതിനൊന്നാമത് കുറവിലങ്ങാട് ബൈബിൾ കൺവൻഷന്റെയും എട്ടുനോമ്പാചരണത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായതായി മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന കേന്ദ്രം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 1 വരെ വൈകുന്നേരം 4 മുതൽ 9 വരെയാണ് ബൈബിൾ കൺവൻഷൻ നടക്കുക. വയനാട് വടുവൻചാൽ അനുഗ്രഹ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. മാത്യു വയലാമണ്ണിൽ കൺവൻഷന് നേതൃത്വം നൽകും.

👉📰 ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മലയാളത്തിന്റെ മഹനീയ സങ്കല്‍പമാണ് ഓണം. ജാതി മത ചിന്തകള്‍ക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷം. അതിജീവനത്തിന് പ്രേരിപ്പിക്കുകയും ആത്മവിശ്വാസം നല്‍കുകയും പ്രതിസന്ധികളില്‍ നമ്മള്‍ ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവുണ്ടാക്കുന്നതുമാണ് ഓരോ ഓണാഘോഷങ്ങളും. സങ്കടങ്ങളും പ്രയാസങ്ങളും മാറ്റിവച്ച്, കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം എല്ലാവര്‍ക്കും ഓണം ആഘോഷിക്കാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു.

👉📰 രാജ്യത്തെ മിസൈല്‍ നിര്‍മാണ രംഗം സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കുന്നു. ഡിആര്‍ഡിഒ വികസിപ്പിച്ച മിസൈലുകളുടെ സാങ്കേതികവിദ്യയാണ് ഇന്ത്യന്‍ പ്രതിരോധ വ്യവസായത്തിന് കൈമാറുക. ആണവ വാഹക ശേഷിയുള്ള ദീര്‍ഘദൂര ഭൂഖണ്ഡാന്തര മിസൈലായ അഗ്‌നി, ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ പൃഥ്വി അടക്കം നിര്‍മിക്കാന്‍ ഇനി രാജ്യത്തെ സ്വകാര്യകമ്പനികള്‍ രംഗത്തിറങ്ങും. 

👉📰 തിരുവനന്തപുരം: മലയാളികൾക്ക് ഓണം ആശംസകൾ അറിയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സമൃദ്ധിയുടെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ഓണം നമുക്ക് പകരുന്നത്. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിർവരമ്പുകൾക്കപ്പുറം മലയാളി മനസുകളെ ഒരുമിപ്പിക്കുന്ന മഹത്തായ ആഘോഷമാണ് ഓണം.

👉📰  പാമ്പാടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘പ്രചോദനം 2026’ വിദ്യാഭ്യാസ അവാർഡ് വിതരണം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു. അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ ചടങ്ങിന്റെ ഉദ്ഘാടനവും അവാർഡ് വിതരണവും നിർവഹിച്ചു. മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.

👉📰 മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ. സ്ഥാനമാനം ഉറപ്പിക്കുകയല്ല, നിലപാടാണ് സിപിഐയുടെ രാഷ്ട്രീയം. ഇടതുപക്ഷ ഐക്യത്തിന് വേണ്ടി മുഖ്യമന്ത്രി പദം പോലും വിട്ടുകൊടുക്കാൻ തയ്യാറായ രാഷ്ട്രീയ പാരമ്പര്യമാണ് സിപിഐയുടേത്. വി. ശിവൻകുട്ടി ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കുന്നത് നല്ലതാണ് എന്നും ടി. ടി. ജിസ്‌മോൻ ഓർമ്മപ്പെടുത്തി. പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച തർക്കത്തിൽ പിണറായി വിജയനെതിരെ സി.പി.ഐ മുഖപത്രത്തിൽ വിമർശനമുണ്ടായതിന് പിന്നാലെ സി.പി.ഐയെ രൂക്ഷമായി വിമർശിച്ച് വി. ശിവൻകുട്ടി രംഗത്തെത്തി.

👉📰 വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ വിമാന സർവീസുകൾ വ്യാപകമായി വൈകുന്നതിനെ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്. ആ​ഗസ്റ്റ് ഒന്നു മുതൽ വിമാന സർവീസുകൾ വൈകിയിരുന്നു. കൃത്യതയോടെ സർവീസ് നടത്തിയില്ലെങ്കിൽ സ്ലോട്ട് പിൻവലിക്കുമെന്നാണ് താക്കീത്. വിവിധ സേവനങ്ങൾ നൽകുന്നതിന് സിയാലിന് കുടിശികയായി ലഭിക്കാനുള്ളത് കോടികൾ ആണ്.

👉📰 മദർ തെരേസ ദിനാചരണത്തിന്റെയും അഗതി അനാഥ ദിനത്തിന്റെയും ഭാഗമായി പാലാ മരിയസദനത്തിൽ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചു. അഗതികൾക്കും ആലംബഹീനർക്കും തണലായി മാറിയ മദർ തെരേസയുടെ ഓർമ്മകൾ പുതുക്കുന്നതിനായി സംഘടിപ്പിച്ച ദിനാചരണത്തിൽ മരിയസദനത്തിലെ അന്തവാസികളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

👉📰 ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ പിവി അൻവറിനെ പിന്തുണച്ച് കരാട്ട് റസാഖ്. ബേപ്പൂരിൽ കാലുവാരിയെങ്കിൽ അംഗീകരിക്കാൻ ആകാത്ത പ്രവർത്തിയാണെന്നും പിവി അൻവർ ഉയർത്തിയ വിഷയങ്ങൾ യുഡിഎഫ് വിജയത്തിന് കാരണമായെന്നും കാരാട്ട് റസാഖ് പറഞ്ഞു. 

👉📰 സംസ്ഥാനത്ത് 2027 മുതൽ 2032 വരെയുള്ള അടുത്ത 5 വർഷത്തെ വൈദ്യുതി നിരക്ക് പരിഷ്കരണത്തിനായുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ കരട് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പുറത്തിറക്കി. സമയം നോക്കി നിരക്ക് നിശ്ചയിക്കുന്ന ‘ടൈം ഓഫ് ഡേ’ (ToD) സംവിധാനം കൂടുതൽ ഉപഭോക്താക്കളിലേക്ക് വ്യാപിപ്പിക്കാനാണ് പ്രധാന നിർദ്ദേശം.സോളാർ ഉത്പാദനം കൂടുതലുള്ള പകൽ സമയങ്ങളിൽ കുറഞ്ഞ നിരക്കും, വൈദ്യുതി ആവശ്യകതയേറുന്ന രാത്രിയിലെ പീക്ക് സമയങ്ങളിൽ ഉയർന്ന നിരക്കും ഈടാക്കി വൈകുന്നേരങ്ങളിലെ വൈദ്യുതി ഉപഭോഗം കുറയ്ക്കുകയാണ് ലക്ഷ്യം. 

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related