2026 ആഗസ്റ്റ് 23 ഞായർ ചിങ്ങം 07
👉📰 ആഗസ്റ്റ് 23 ഞായറാഴ്ചയും ഉത്രാടവും നബിദിനവുമായ 25നും (ചൊവ്വാഴ്ച) റേഷന്‍ കടകള്‍ പ്രവൃത്തിക്കും. പകരം ആഗസ്റ്റ് 27, സെപ്തംബര്‍ 2 തീയതികളില്‍ അവധിയായിരിക്കും.ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും
👉📰 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ജലരാജാവായി അരോമ ചുണ്ടൻ. പുന്നമടക്കായലിലെ വാശിയേറിയ പോരാട്ടത്തിൽ ഫോട്ടോഫിനിഷിലാണ് ഇവര്‍ കപ്പിൽമുത്തമിട്ടത്. മില്ലിസെക്കൻഡുകളുടെ മാത്രം വ്യത്യാസത്തിലാണ് അരോമ കിരീടം സ്വന്തമാക്കിയത്. ഫൈനലിൽ അരോമ 4:23.328 എന്ന സമയത്തിൽ ഫിനിഷ് ചെയ്തു.ആദ്യമായാണ് അരോമ മത്സരത്തിനെത്തുന്നത്.
👉📰 കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ് കൃഷ്ണനാണ് (24) മരിച്ചത്.അഴീക്കോട് ആനിവയലില്‍ ആണ് അപകടം.
👉📰 കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന 2,000 ‘ഓണസമൃദ്ധി 2026’ കർഷക ചന്തകൾക്കു തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം കൃഷിമന്ത്രി ടി. സിദ്ദിഖ് നിർവഹിച്ചു. 25 വരെയാണ് ഓണക്കാല കർഷക ചന്തകൾ പ്രവർത്തിക്കുക.
👉📰 പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മംഗലാപുരം സ്റ്റേഷൻ ഉൾപ്പെടെ ഭാഗങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള നീക്കത്തെ വിമർശിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്നും പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും കത്തയക്കുമെന്നും അദ്ദേഹം പറഞ്ഞു.
👉📰 രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു കൊണ്ടുപോയ കേസിലെ പ്രതികളെ പൊലീസ് പിടികൂടി. പത്തനംതിട്ട കോട്ടമൻപാറ സീതത്തോട് സ്വദേശികളായ നന്ദു (19), അദ്വൈത് (19) എന്നിവരും പ്രായപൂർത്തിയാകാത്ത മറ്റൊരു കുട്ടിയുമാണ് തിരുവനന്തപുരംവലിയതുറ പൊലീസിന്റെ പിടിയിലായത്.
👉📰 സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാസസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഞായറാഴ്ച നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്
👉📰 ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി അപകടം. ഒഡീഷയിൽനിന്ന് ഇരുമ്പ് അയിരുമായി ചൈനയിലേക്ക് തിരിച്ച കപ്പലാണ് ബംഗാൾ ഉൾക്കടലിൽ അപകടത്തിൽപെട്ടത്. ഒഡീഷൻ തീരത്തുനിന്ന് 240 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം.
👉📰 ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടന്ന പരിശോധനയിൽ 6.5 ഗ്രാം അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ആസാം നൗഗാവ് സ്വദേശി സിറാജുൽ ഇസ്‌ലാം (34) ആണ് പിടിയിലായത്
👉📰 അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുഎസ് ഏർപ്പെടുത്തുന്ന പുതിയ താരിഫുകൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. അമേരിക്ക മുന്നോട്ട് വെച്ച നിർദേശങ്ങൾ അംഗീകരിക്കാനാവില്ലെന്നും അവർ ആവശ്യപ്പെടുന്നത് നൽകാനും തയ്യാറല്ലെന്നും മാർക്ക് കാർണി പറഞ്ഞു
















