2026 ആഗസ്റ്റ് 02 ഞായർ കർക്കിടകം 17
👉📰 സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ഞായറാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മലപ്പുറം, വയനാട്, കണ്ണൂർ, കോഴിക്കോട്, കാസർകോട്, കോട്ടയം ജില്ലകളിലാണ് അതതു ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്.
👉📰 അമേരിക്ക ഇറാനിൽ വൻ ആക്രമണത്തിനു കോപ്പുകൂട്ടുന്നതായി റിപ്പോർട്ട്. ഇറാനെ അടിയറവു പറയാൻ പ്രേരിപ്പിക്കുന്ന തരം ആക്രമണം നടത്തണമെന്ന് അമേരിക്കൻ സേനയ്ക്ക് പ്രസിഡന്റ് ട്രംപ് നിർദേശം നല്കിയത്രേ.
👉📰 മൂലധന-വികസനച്ചെലവുകൾ ഊർജിതപ്പെടുത്താനായി സംസ്ഥാനങ്ങളുടെ ധനസ്ഥിതി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് അധിക നികുതിവിഹിതം അനുവദിച്ചു. മൊത്തം 1,09,019 കോടി രൂപയാണ് സംസ്ഥാനങ്ങൾക്കായി ശനിയാഴ്ച പ്രഖ്യാപിച്ചത്. കേരളത്തിന് ഈ ഇനത്തിൽ 2597 കോടി രൂപ ലഭിക്കും.
👉📰 കർണാടകയിൽ ഏത് പാർട്ടി അധികാരത്തിലിരുന്നാലും അവർ തമിഴ്നാടിന് ജലം നൽകാൻ മടിക്കുകയാണെന്നും കാവേരിയിലെ ജലം പങ്കിടുന്നതിൽ നീതിക്കായി സംസ്ഥാനം വീണ്ടും സുപ്രീംകോടതിയിലേക്ക് പോകുകയാണെന്നും തമിഴ്നാട് നിയമമന്ത്രി സി.ടി.ആർ. നിർമൽകുമാർ.
👉📰 കോവിഡും അതിർത്തി സംഘർഷങ്ങളും കാരണം ആറു വർഷമായി മുടങ്ങിനിന്ന നാഥുലാ ചുരം വഴിയുള്ള ഇന്ത്യ-ചൈന വ്യാപാരം പുനരാരംഭിച്ചു. ഉഭയകക്ഷി ബന്ധത്തിലെ നിർണായക വഴിത്തിരിവായി ഇതിനെ വിലയിരുത്തപ്പെടുന്നു.
👉📰 പൂഞ്ഞാര്‍ തെക്കേക്കര പയ്യാനിത്തോട്ടം വണ്ടന്പ്ലാവിലെ ഉരുള്‍പൊട്ടലില്‍ വീടിനോടു ചേര്‍ന്ന് പിൻഭാഗത്തുള്ള വലിയ കുന്നാണ് ഇടിഞ്ഞിറങ്ങിയത്. രാവിലെ ഏഴിനാണ് മണപ്പാട്ട് ജോസഫിന് ജോണിയുടെ മൃതദേഹം കണ്ടെത്തിയത്. പത്തു മീറ്റർ താഴെ, ചെളിക്കടിയില്നിന്ന് അമ്മ റെജീനയുടെ മൃതദേഹവും കണ്ടെടുത്തു.
👉📰 ജിഎസ്ടി വകുപ്പ് സംസ്ഥാന വ്യാപകമായി ജ്വല്ലറികളിൽ നടത്തിയ പരിശോധനയിൽ പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം 70 കോടി രൂപയുടെ വിറ്റുവരവു നികുതിവെട്ടിപ്പു കണ്ടെത്തി. ഇതിൽ നികുതി, പിഴ ഇനത്തിൽ 2.87 കോടി സർക്കാരിലേക്കു പിരിച്ചെടുക്കാനുമായി
👉📰 യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ എന്നിവ നടത്തുന്ന മത്സരപരീക്ഷകളിൽ ഭരണ-സാങ്കേതിക പരിഷ്കരണങ്ങൾ നടപ്പിലാക്കി കേന്ദ്രസർക്കാർ. ആൾമാറാട്ടം തടയാൻ ഫെയ്സ് ഓതന്റിക്കേഷൻ, സിവിൽ സർവീസ് അറ്റംപ്റ്റുകൾ പരിശോധിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പരീക്ഷാ പ്രക്രിയകളുടെ ഘട്ടങ്ങൾ കുറയ്ക്കൽ എന്നിവയാണ് പ്രധാന മാറ്റങ്ങൾ.
👉📰 സ്പെയിനിന്റെ അധീനതയിലുള്ള ആഫ്രിക്കൻ പ്രദേശമായ സിയൂട്ടയിലേക്കെത്തിയ കുടിയേറ്റക്കാരിൽ മിക്കവരും മടങ്ങുന്നതായി റിപ്പോർട്ടുകൾ. അതിർത്തി ലംഘിച്ചെത്തിയ ഏതാണ്ട് അറുപതിനായിരത്തോളം ആളുകളിൽ ഭൂരിഭാഗവും ഭക്ഷണമോ താമസസൗകര്യമോ ലഭിക്കാതെ ദുരിതത്തിലായിരിക്കുകയാണ്. ഇതോടെയാണ് പലരും സ്വമേധയാ തിരിച്ചുപോകാനുള്ള ശ്രമംനടത്തുന്നത്
👉📰 ഗൂഗിൾ എർത്തിന്റെ വെബ് പതിപ്പിൽ അവതരിപ്പിച്ച പുതിയ എഐ ഫീച്ചർ വൻ ദുരന്തമായി മാറി. ഉപഭോക്താക്കളുടെ കൈയിലെത്തിയതോടെ ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയും വൻതോതിൽ വ്യാജ ദൃശ്യങ്ങൾ പ്രചരിക്കാൻ തുടങ്ങുകയും ചെയ്തു.















