spot_img

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 13

spot_img

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 13

Date:

👉📰 വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ, 2026 (എഫ്‌സിആർഎ)  വിശദമായ പരിശോധനയ്‌ക്കായി സർക്കാർ സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് (ജെപിസി) അയച്ചു. എഫ്‌സിആർഎ ഭേദഗതി ബില്ലിലെ വ്യവസ്ഥകളെക്കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച ആശങ്കകൾക്കിടയിലാണ് ഈ നടപടി.

👉📰 പിതാവിന്റെ വിയോഗത്തില്‍ അര്‍ജന്റൈന്‍ നായകന്‍ ലിയോണല്‍ മെസ്സിക്ക് ആശ്വാസ വാക്കുകളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. താങ്കളെയും കുടുംബത്തെയും ചേര്‍ത്തുപിടിക്കുന്നു. കൂടുതല്‍ കരുത്തോടെ ഇരിക്കുക എന്നാണ് റൊണാള്‍ഡോയുടെ കമന്റ്. പിതാവിനെ കുറിച്ചുള്ള മെസ്സിയുടെ സാമൂഹ്യ മാധ്യമ പോസ്റ്റിന് താഴെയാണ് റൊണാള്‍ഡോയുടെ കമന്റ്. റൊണാള്‍ഡോയ്ക്ക് പുറമേ നെയ്മാര്‍ ജൂനിയറും അര്‍ജന്റൈന്‍ താരങ്ങളും കുറിപ്പിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.

👉📰 വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഈ മാസം അവസാനം സ്ഥാനമൊഴിയുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കരോലിന്റെ തീരുമാനത്തെ പൂർണ്ണമായും ബഹുമാനിക്കുന്നുവെന്ന് പറഞ്ഞ ട്രംപ്, അവർ തന്റെ ഏറ്റവും വിശ്വസ്തരായ സഹായികളിൽ ഒരാളാണെന്നും വിശേഷിപ്പിച്ചു

👉📰 കൊല്ലം ചിതറയിൽ വാടകയെ തുടർന്നുള്ള തർക്കത്തിൽ വീട് ഇടിച്ചു നിരത്തിയ സംഭവത്തിൽ ഉടമകളെ പ്രതിചേർത്ത് കേസെടുത്ത് പൊലീസ്. ചിതറ മാങ്കോട് സ്വദേശികളായ ദിൽബർ, അൻവർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

👉📰 ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും ഒരു ധാരണയിലേക്ക് അടുക്കുകയാണെന്ന് സൂചനനൽകി പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. കാര്യങ്ങൾ വീണ്ടും ഒരു സമാധാന ഉടമ്പടിക്കോ അല്ലെങ്കിൽ കരാറിനോ അനുകൂലമായി രൂപപ്പെടുകയാണ്’ എന്ന് പാക് പ്രതിരോധ മന്ത്രി ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു

👉📰 കൊളംബിയയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ വേദന അനുഭവിക്കുന്ന കൊളംബിയൻ ജനതയ്ക്ക് തന്റെ പ്രാർത്ഥനകളും സാമീപ്യവും വാഗ്ദാനം ചെയ്തുകൊണ്ട് ലെയോ പതിനാലാമൻ പാപ്പ. കത്തോലിക്ക സഭയുടെ വിവിധ രൂപതകളും, കാരിത്താസ് സംഘടനയും, ഏതു ആവശ്യങ്ങൾക്കുമായി മുൻനിരയിൽ നിലകൊള്ളുന്നുണ്ട്. പാപ്പയുടെ ടെലിഗ്രാം സന്ദേശം, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി കൊളംബിയൻ മെത്രാൻ സമിതിയുടെ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഫ്രാൻസിസ്കോ ഹവിയർ മുന്നേറ കൊറെയയ്ക്കാണ് അയച്ചത്.

👉📰 സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഏഴ് മുതല്‍ 11 സെന്റീമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്‌ക്കാണ് സാധ്യത.

👉📰 ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള സർക്കാർ ഒരു ആഴ്ചയ്‌ക്കുള്ളിൽ റിക്രൂട്ട്‌മെന്റ് പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ സിബിഐ അന്വേഷണം ശുപാർശ ചെയ്തില്ലെങ്കിൽ നിരാഹാര സമരം നടത്തുമെന്ന് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി രഘുബർ ദാസ് ബുധനാഴ്ച ഭീഷണിപ്പെടുത്തി.

👉📰 വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരത്തെ പിന്തുണച്ചതിന്റെപേരിൽ രണ്ട് സന്നദ്ധസംഘടനകളുടെ (എൻ.ജി.ഒ.) എഫ്.സി.ആർ.എ. രജിസ്ട്രേഷൻ പുതുക്കാതിരുന്ന കേന്ദ്രസർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി കേരള സോഷ്യൽ സർവീസ് ഫോറം, എറണാകുളം കേന്ദ്രമായ സേവ് എ ഫാമിലി പ്ലാൻ ഇന്ത്യ എന്നീ എൻ.ജി.ഒ.കളുടെ ഹർജി അനുവദിച്ചാണ് ഉത്തരവ്.

👉📰 മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകുന്നില്ലെന്ന് തമിഴ്‌നാട്. സുപ്രീം കോടതിയിൽ ഫയൽചെയ്ത തൽസ്ഥിതി റിപ്പോർട്ടിലാണ് തമിഴ്‌നാട് ഇക്കാര്യം വ്യക്തമാക്കിയത്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related