2026 ആഗസ്റ്റ് 12 ബുധൻ കർക്കിടകം 27
വാർത്തകൾ
👉📰 അര്ജുന് ആയങ്കിക്കെതിരേ കാപ്പ ചുമത്താന്‍ പോലീസ് നീക്കം. 23 കേസുകളില്‍ പ്രതിയായ അര്ജുന് കൊടും ക്രിമിനലാണെന്നു പോലീസ് റിപ്പോര്‍ട്ട് നല്‍കും. ഇയാള്‍ക്കെതിരേ രണ്ട് വധശ്രമക്കേസുകളുണ്ട്.
👉📰 തുടർച്ചയായ പതിനേഴാം ദിവസവും ലോക്സഭയിൽ ഹാജരാകാത്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. ഭീഷണിപ്പെടുത്തുന്നവർ യഥാർത്ഥത്തിൽ ഭീരുക്കളാണെന്ന് അദ്ദേഹം വീണ്ടും തെളിയിച്ചിരിക്കുന്നുവെന്ന് അദ്ദേഹം എക്സിൽ പ്രതികരിച്ചു.
👉📰 ഓപ്പറേഷന് ഗ്രിപ്പിന്റെ ഭാഗമായി ഗുണ്ടകള്‍ക്കെതിരായ നടപടികള്‍ വേഗത്തിലാക്കി പോലീസ് പോലീസ് തയാറാക്കിയ പട്ടികയില്‍ 1497 ഗുണ്ടകള്‍.
👉📰 ഫിഫ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ജിയാനി ഇൻഫാന്റിനോയെ മാറ്റാൻ ഫിഫ ആലോചിക്കുന്നുണ്ടെങ്കിൽ അത് അവർ ചെയ്യുന്ന വലിയ തെറ്റായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അദ്ദേഹം പദവി ഒഴിഞ്ഞാൽ ഫിഫയ്ക്ക് ഇനി ഒരിക്കലും ഇത്രയും വലിയ സാമ്പത്തിക വിജയമോ ജനപ്രീതിയോ നേടാനാകില്ലെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ ട്രംപ് കുറിച്ചു.
👉📰 പടിഞ്ഞാറൻ കൊളംബിയയിൽ റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 132 ആയി. 570 ഓളം പേർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉണ്ടായ ഭൂചലനം കൊളംബിയയെയും അയൽരാജ്യമായ ഇക്വഡോറിനെയും നടുക്കി.
👉📰 കാവേരി തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ കർണാടകത്തിന് വീണ്ടും തിരിച്ചടി. 12 ടിഎംസി വെള്ളം വിട്ടുനൽകാൻ സിഡബ്ല്യുആർസി (കാവേരി വാട്ടർ റെഗുലേറ്ററി കമ്മിറ്റി) നിർദേശിച്ചു.
👉📰 പതിനാലു വയസ് വരെയുള്ള കുട്ടികൾക്കു മതേതരവും മതപരവുമായ വിദ്യാഭ്യാസം നൽകുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്യണമെന്നും അവയുടെ പ്രവർത്തനം നിരീക്ഷിക്കാൻ നിർദേശിക്കണമെന്നുമാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി സുപ്രീംകോടതി തള്ളി.
👉📰 വിമാനം ആകാശച്ചുഴിയിൽപ്പെട്ട സംഭവത്തിൽ എയർ ഇന്ത്യ സിഇഒയെ വ്യോമയാന മന്ത്രാലയം വിളിച്ചുവരുത്തി. വിമാനം ആകാശച്ചുഴിയിൽപ്പെട്ടപ്പോൾ യാത്രക്കാർക്ക് ആവശ്യമായ സഹായം നൽകിയില്ലെന്ന് പരാതി ഉയർന്നിരുന്നു.
👉📰 രാജ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെയും കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്നതിന്റെയും ഭാഗമായി 1.75 ലക്ഷത്തിലധികം വിസകൾ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റദ്ദാക്കി. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുക, കുറ്റകൃത്യങ്ങളിൽ ഏർപ്പെടുക, സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുക തുടങ്ങിയവയ്ക്കാണ് നടപടി.
👉📰 കൊച്ചി തീരത്ത് മുങ്ങിയ എംഎസ്സി എൽസ കപ്പലിന്റെ അവശിഷ്ടങ്ങൾ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് ഹൈക്കോടതിയിൽ അറിയിച്ച് കേന്ദ്ര സർക്കാർ. ടി.എൻ. പ്രതാപൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയിൽ കേന്ദ്രം മറുപടി നൽകിയത്.















