2026 ആഗസ്റ്റ് 11 ചൊവ്വാ കർക്കിടകം 26
👉📰 വടക്കൻ ആഫ്രിക്കയിലെ സുഡാനിൽ തുടരുന്ന ആഭ്യന്തര യുദ്ധത്തിൽ അതീവ ആശങ്ക രേഖപ്പെടുത്തി ലെയോ പതിനാലാമൻ പാപ്പ. സുഡാനീസ് സായുധ സേനയും, അർദ്ധമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിലുള്ള പോരാട്ടം സാധാരണക്കാരായ സുഡാനിലെ ജനതയുടെ ജീവിതം ദുസ്സഹമാക്കുകയാണെന്ന് പറഞ്ഞ പാപ്പ, സമാധാനത്തിനായിയുള്ള ആഹ്വാനം ആവര്ത്തിച്ചു
👉📰 മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന പ്രതികളുടെ ആവശ്യം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി.
👉📰 ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള മൊജ്തബ ഖമേനിയെ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ സന്ദർശിച്ചു. ഖമേനിയുടെ ഓഫീസാണ് ഞായറാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അമേരിക്കൻ ആക്രമണത്തിൽ അയത്തൊള്ള മൊജ്തബ ഖമേനിക്ക് പരിക്കേറ്റെന്നും അദ്ദേഹം അതീവഗുരുതരാവസ്ഥയിലാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
👉📰 പത്തനംതിട്ടയിൽ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പ് (എംവിഡി) ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ച് ഉത്തരവായി. ഉദ്യോഗസ്ഥ സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് നടപടി സ്ഥലംമാറ്റത്തിൽ ഒതുക്കിയത്
👉📰 സമാധാനചർച്ചകളുടെ ഭാഗമായി ഇറാനിൽനിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പതിറ്റാണ്ടുകളായി ഇറാൻ്റെ പിന്തുണയോടെ നടക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ആക്രമണങ്ങളും അതിക്രമങ്ങളും ചൂണ്ടിക്കാട്ടിയാണ് ആവശ്യം
👉📰 നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജീവനൊടുക്കിയ ഐജ ആർ. മഹേഷിന്റെ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് ടൗണിൽ കാദംബരി ഹൗസിൽ അർജുൻ മഹേഷ് (24) ആണ് മരിച്ചത്
👉📰 ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിൽ അറസ്റ്റിലായ ടി.ജി. മോഹൻദാസിന് ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് തിരുവനന്തപുരം എസിജെഎം കോടതി ജാമ്യം അനുവദിച്ചത്.
👉📰 വന്ദേമാതരം വിവാദത്തിൽ നിലപാട് വ്യക്തമാക്കി ഗവർണർ രാജേന്ദ്ര ആർലേക്കർ. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വന്ദേമാതരം പൂർണമായും പാടുമെന്നും അതുതന്നെയാണ് തന്റെ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.
👉📰 ആസാമിലെ വെള്ളപ്പൊക്കത്തിൽ മരണസംഖ്യ 100 ആയി ഉയർന്നു. ഏഴ് ജില്ലകളിലായി 1.37 ലക്ഷത്തിലധികം ആളുകളാണ് നിലവിൽ വെള്ളപ്പൊക്കത്താൽ ദുരിതം അനുഭവിക്കുന്നത്.
👉📰 തെക്കുപടിഞ്ഞാറൻ കാലവർഷം സംസ്ഥാനത്ത് ദുർബലമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നലെ സംസ്ഥാനത്ത് ചിലയിടങ്ങളിൽ നേരിയ തോതിലുള്ള മഴ ലഭിച്ചു. ചെറുവാഞ്ചേരിയിൽ നാല് സെന്റീമീറ്ററും ഇടുക്കി, ഇരിക്കൂർ, ഉടുന്പന്നൂർ എന്നവിടങ്ങളിൽ മൂന്നും കോട്ടയം, വെള്ളാനിക്കര, കോന്നി, കുരുടാമണ്ണിൽ പീരുമേട്, ളാഹ, ആറളം എന്നിവിടങ്ങളിൽ രണ്ടും സെന്റീമീറ്റർ മഴ പെയ്തു.















