2026 ഏപ്രിൽ 24 വെള്ളി 1199 മേടം 11
വാർത്തകൾ
👉📰 തൃശൂരിൽ എട്ടു വയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ച കോടാലിയിലെ വീട് പാമ്പുകളുടെ താവളം?. വീടിനുള്ളിലെ കിടപ്പുമുറിയിൽ ഇന്നും പാമ്പിനെ കണ്ടെത്തി. നാട്ടുകാർ ചേർന്ന് പാമ്പിനെ തല്ലിക്കൊന്നു. നാലാമത്തെ പാമ്പിനെയാണ് കുട്ടിയുടെ മരണശേഷം വീടിനുള്ളിൽ നിന്നും പരിസരത്തു നിന്നും കണ്ടെത്തുന്നത്. ശങ്കുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ തന്നെയാണ് ഇന്നും കണ്ടെത്തിയത്. അങ്കമാലിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന അനോഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതിനു പിന്നാലെയാണ് വീണ്ടും പാമ്പിനെ കണ്ടെത്തിയത്.
👉📰 ഇന്ത്യയെയും ചൈനയെയും അതിരൂക്ഷമായി അധിക്ഷേപിച്ചുകൊണ്ടുള്ള അമേരിക്കൻ റേഡിയോ അവതാരകൻ മൈക്കൽ സാവേജിന്റെ വംശീയ പരാമർശങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയെയും ചൈനയെയും ‘നരകക്കുഴികൾ’ എന്നാണ് സാവേജ് വിശേഷിപ്പിച്ചത്.
👉📰 പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച നോട്ടീസിന് മറുപടി നൽകി കോൺഗ്രസ്. മറുപടി നൽകാൻ വെറും 24 മണിക്കൂർ മാത്രം അനുവദിച്ചത് സ്വാഭാവിക നീതിയുടെ ലംഘനമാണ്. വ്യക്തമായ മറുപടി സമർപ്പിക്കാൻ ഒരാഴ്ച കൂടി സമയം ആവശ്യമാണ്. ബിജെപി നേതാക്കളുടെ ചട്ടലംഘനങ്ങൾ കമ്മീഷൻ കണ്ടില്ലെന്ന് നടിച്ചെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ഭീഷണിപ്പെടുത്തുന്ന ഭാഷ അംഗീകരിക്കാൻ ആകില്ലെന്നും കോൺഗ്രസ് മറുപടിയിൽ വ്യക്തമാക്കി.
👉📰 ഡൽഹിയിലെ കൈലാഷ് ഹിൽസ് ഏരിയയിൽ ഐആർഎസ് ഉദ്യോഗസ്ഥന്റെ 22 വയസുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കുറ്റസമ്മതം നടത്തി പ്രതി. വീട്ടിലെ മുൻ ജോലിക്കാരനായ രാഹുൽ മീണ (23) ആണ് ക്രൂരമായ കുറ്റകൃത്യം നടത്തിയത്.
👉📰 തിരുവനന്തപുരം വട്ടിയൂർക്കാവിലെ സിപിഐഎം – ബിജെപി സംഘർഷത്തിന് പിന്നാലെ വട്ടിയൂർക്കാവ് സ്റ്റേഷൻ എസ് എച്ച് ഒ വിപിൻ നാളെ മുതൽ അവധിയിൽ പ്രവേശിക്കും. സംഘർഷത്തിനിടെ എസ് എച്ച് ഒ യ്ക്ക് പരുക്ക് പറ്റിയിരുന്നു. സംഘർഷത്തിൽ പരുക്കേറ്റ എസ് ഐ ദീപുവും ചികിത്സയിൽ തുടരുകയാണ്.
👉📰 ഇന്ത്യൻ പൗരന്മാർ ഫ്രഞ്ച് വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുമ്പോൾ എയർപോർട്ട് ട്രാൻസിറ്റ് വിസ ആവശ്യമില്ലെന്ന് ഫ്രാൻസ് അറിയിച്ചു. ഫെബ്രുവരിയിൽ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യ സന്ദർശിച്ചപ്പോൾ നൽകിയ വാഗ്ദാനത്തെത്തുടർന്നാണ് ഈ നടപടി.
👉📰 അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചു. കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെത്തുടര്‍ന്നും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശത്തെത്തുടര്‍ന്നുമാണ് നടപടി. അങ്കണവാടികളുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ പതിവ് പോലെ നടക്കും. ഈ കാലയളവില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ വീടുകളിലെത്തിക്കും .
👉📰 കാർനെഗീ എൻഡോവ്‌മെൻ്റ് നടത്തിയ ഒരു സർവേ അനുസരിച്ച്, അമേരിക്കയിലെ ഇന്ത്യൻ സമൂഹം കൂടുതൽ ആശങ്കാകുലരാവുകയാണ്. ഏകദേശം 40 ശതമാനം ഇന്ത്യൻ വംശജർ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക സമ്മർദ്ദങ്ങൾ കാരണം അമേരിക്ക വിടാൻ ആലോചിച്ചിട്ടുണ്ട്
👉📰 സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് മൂന്ന് വിലപ്പെട്ട ജിവനുകൾ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദുഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ രണ്ട് പേർ കുഞ്ഞുങ്ങളാണെന്നത് ദുഖത്തിൻ്റെ ആഴം കൂട്ടുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ചൂട് കൂടുന്ന സാഹചര്യത്തിൽ പാമ്പ് കടിയേൽക്കാനുള്ള സാധ്യതകൾ കൂടുതലാണെന്നും ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തൊക്കെ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകി.
👉📰 രാജ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം പെട്രോൾ, ഡീസൽ വിലയിൽ വൻ വർധന ഉണ്ടായേക്കുമെന്ന് സാമ്പത്തിക വിശകലന ഏജൻസിയായ കോട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ലിറ്ററിന് 25 മുതൽ 28 രൂപ വരെ വില വർദ്ധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
👉📰 തമിഴ് നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര പോളിങ്. വൈകീട്ട് ആറ് മണി 84.35 ശതമാനം പോളിങ് രേഖപ്പെടുത്തി. 2011 ലെ 78.02 ശതമാനമെന്ന റെക്കോർഡാണ് പഴങ്കഥയായത്.പോളിങ് സമയം കഴിഞ്ഞും പലയിടങ്ങളിലും നിരവധി വോട്ടർമാർ ലൈനിൽ കാത്തുനിന്ന് സമ്മതിദാന അവകാശം വിനിയോഗിച്ചു.















