2026 ഏപ്രിൽ 16 വ്യാഴം 1199 മേടം 03
വാർത്തകൾ
👉📰 ഇറാന്‍ അമേരിക്ക രണ്ടാം ഘട്ട സമാധാന ചര്‍ച്ചകള്‍ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ പാക് സൈനിക മേധാവി ഇറാനില്‍. ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറാണ് ടെഹ്‌റാനില്‍ എത്തിയത്. അമേരിക്കയുടെ വെടിനിര്‍ത്തല്‍ നിബന്ധനകള്‍ ഇറാന് കൈമാറാനും പാക്കിസ്ഥാന്റെ മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ചകള്‍ ഊര്‍ജിതമാക്കാനുമാണ് അസിം മുനിര്‍ ഇറാനില്‍ എത്തിയതെന്നാണ് സൂചന. രണ്ടാം ഘട്ട ചര്‍ച്ചകള്‍ മറ്റൊരു രാജ്യത്തേക്ക് മാറ്റുമെന്നും സൂചനയുണ്ട്.
👉📰 എറണാകുളം പനങ്ങാട് വിഷുക്കണി കാണിക്കാനെത്തിയ കുട്ടികള്‍ക്കുനേരെ എയര്‍ ഗണ്‍ ചൂണ്ടിയയാള്‍ക്കെതിരെ കേസ്. പനങ്ങാട് സ്വദേശി ജെല്‍സണെനെതിരെ ആണ് കേസെടുത്തത്. എയര്‍ഗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
👉📰 ന്യൂഡല്‍ഹിയെ കേന്ദ്രീകരിച്ചിരുന്ന സിവില്‍ സര്‍വീസ് പരീക്ഷയുടെ (UPSC) തയ്യാറെടുപ്പ് പരിസ്ഥിതി ഇപ്പോള്‍ ശ്രദ്ധേയമായ മാറ്റം കാണിക്കുന്നു. വര്‍ഷങ്ങളോളം ഇന്ത്യയിലെ സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥികളുടെ പ്രധാന ലക്ഷ്യസ്ഥാനമായിരുന്ന ഡല്‍ഹിക്ക് പകരമായി, കേരളത്തില്‍ പ്രത്യേകിച്ച് തിരുവനന്തപുരം ഇപ്പോള്‍ ഒരു പ്രധാന പരിശീലന കേന്ദ്രമായി ഉയര്‍ന്നുവരുന്ന പ്രവണതയാണ് കാണുന്നത്.
👉📰 ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നുവെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ്. ഹോര്‍മുസ് തുറക്കുന്നതില്‍ ചൈന ഏറെ സന്തോഷത്തിലാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ചൈനയ്ക്കും, ലോകത്തിനാകെ വേണ്ടിയാണ് താനിത് ചെയ്യുന്നതെന്നും ട്രംപ് വിശദീകരിച്ചു. ഇറാന് ആയുധങ്ങള്‍ നല്‍കില്ലെന്ന് ചൈന ഉറപ്പു നല്‍കി. ആഴ്ചകള്‍ക്കുള്ളില്‍ താന്‍ ചൈന സന്ദര്‍ശിക്കുമ്പോള്‍ ഊഷ്മളമായി ചൈനീസ് പ്രസിഡന്റ് സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
👉📰കോഴിക്കോട് കൊയിലാണ്ടിയില്‍ വിഷു ആഘോഷത്തിനിടെ ഗുണ്ട് കയ്യിലിരുന്ന് പൊട്ടി പതിനാറുകാരന് ദാരുണാന്ത്യം. യൂട്യൂബ് നോക്കി സ്റ്റീല്‍ പാത്രത്തിനുള്ളില്‍ ഗുണ്ട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കൊരയങ്ങാട് സ്വദേശി അദ്വൈത് ആണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ അദ്വൈതിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെ ഉണ്ടായിരുന്ന മറ്റൊരു കുട്ടിക്കും നിസാരമായി പരുക്കേറ്റിട്ടുണ്ട്.
👉📰 അമേരിക്കയ്‌ക്കെതിരെ ഭീഷണിയുമായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി). ഹോര്‍മുസിലെ അമേരിക്കന്‍ ഉപരോധം തുടര്‍ന്നാല്‍ ചെങ്കടലിലേയും പേര്‍ഷ്യന്‍ ഗള്‍ഫിലേയും ഒമാന്‍ കടലിടുക്കിലെയും കപ്പല്‍ ഗതാഗതം തടയുമെന്നാണ് ഐആര്‍ജിസിയുടെ ഭീഷണി. ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് നേരെയുള്ള ഉപരോധം അമേരിക്ക അവസാനിപ്പിക്കണമെന്നും അമേരിക്കയുടെ ഉപരോധം നിയമവിരുദ്ധമെന്നും ഐആര്‍ജിസി വിമര്‍ശിച്ചു. ഉപരോധം തുടരുന്നത് വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമായി കണക്കാക്കുമെന്നും ഐആര്‍ജിസി വിമര്‍ശിച്ചു.
👉📰അഞ്ചരക്കണ്ടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നത് അനധികൃതമായി കൈവശപ്പെടുത്തിയ സര്‍ക്കാര്‍ ഭൂമിയില്‍. കോളജ് പ്രവര്‍ത്തിക്കുന്നത്.മിച്ചഭൂമിയിലെന്ന് കണ്ണൂര്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡാണ് കണ്ടെത്തിയിരിക്കുന്നത്. കയ്യേറ്റക്കാരെ ഒഴിപ്പിച്ച് സ്ഥലം കണ്ടുകെട്ടണമെന്നു കഴിഞ്ഞ മാര്‍ച്ച് ആറിന് ബോര്‍ഡ് ചെയര്‍മാനായ ഡെപ്യൂട്ടി കലക്ടര്‍ ഇ.ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം ഇടക്കാല ഉത്തരവിട്ടിരുന്നു.്ചരക്കണ്ടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നത് അനധികൃതമായി കൈവശപ്പെടുത്തിയ സര്‍ക്കാര്‍ ഭൂമിയില്‍. കോളജ് പ്രവര്‍ത്തിക്കുന്നത്.മിച്ചഭൂമിയിലെന്ന് കണ്ണൂര്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡാണ് കണ്ടെത്തിയിരിക്കുന്നത്. കയ്യേറ്റക്കാരെ ഒഴിപ്പിച്ച് സ്ഥലം കണ്ടുകെട്ടണമെന്നു കഴിഞ്ഞ മാര്‍ച്ച് ആറിന് ബോര്‍ഡ് ചെയര്‍മാനായ ഡെപ്യൂട്ടി കലക്ടര്‍ ഇ.ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം ഇടക്കാല ഉത്തരവിട്ടിരുന്നു.
👉📰 ബിജെപിയുടെ തിരഞ്ഞെടുപ്പ് അവലോകന യോഗസംഘത്തില്‍ നിന്ന് ശോഭ സുരേന്ദ്രനെ ഒഴിവാക്കി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ സോമന്റെ പരാതിയെ തുടര്‍ന്നാണ് ശോഭയ്‌ക്കെതിരായ പാര്‍ട്ടി നടപടിയെന്നാണ് സൂചന. വോട്ടിന് പണം നല്‍കിയെന്ന ആരോപണത്തില്‍ ഉള്‍പ്പെടെ ശോഭയോട് പാര്‍ട്ടി നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന.
👉📰 എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ പ്രശംസിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി കെ സുധാകരന്‍. നിയമസഭ തിരഞ്ഞെടുപ്പില്‍ കണ്ടത് കെ സി വേണുഗോപാലിന്റെ സംഘടനാ മികവാണെന്നാണ് കെ സുധാകരന്റെ പ്രശംസ. കെ സി വേണുഗോപാല്‍ കേരള രാഷ്ട്രീയത്തില്‍ സജീവമമാകണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു. കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് യുഡിഎഫ് വിജയിച്ചാല്‍ ആരാകും അടുത്ത മുഖ്യമന്ത്രിയെന്ന ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയിരിക്കുകയാണ്.സിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ പ്രശംസിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി കെ സുധാകരന്‍. നിയമസഭ തിരഞ്ഞെടുപ്പില്‍ കണ്ടത് കെ സി വേണുഗോപാലിന്റെ സംഘടനാ മികവാണെന്നാണ് കെ സുധാകരന്റെ പ്രശംസ. കെ സി വേണുഗോപാല്‍ കേരള രാഷ്ട്രീയത്തില്‍ സജീവമമാകണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു. കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് യുഡിഎഫ് വിജയിച്ചാല്‍ ആരാകും അടുത്ത മുഖ്യമന്ത്രിയെന്ന ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയിരിക്കുകയാണ്.
👉📰 കോഴിക്കോട് കോണ്‍വെന്റ് റോഡില്‍ ആറ് മാസം വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. തീര്‍ത്ഥാടക സംഘത്തോടൊപ്പം കോഴിക്കോട് ദേവമാതാ കത്തീഡ്രലില്‍ എത്തിയ യുവതിയാണ് പ്രസവിച്ചത്. പ്രസവവേദന വന്നതോടെ പള്ളിക്ക് പുറകില്‍ പ്രസവിച്ചെന്നാണ് യുവതിയുടെ മൊഴി. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ോഴക്കോട് കോണ്‍വെന്റ് റോഡില്‍ ആറ് മാസം വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. തീര്‍ത്ഥാടക സംഘത്തോടൊപ്പം കോഴിക്കോട് ദേവമാതാ കത്തീഡ്രലില്‍ എത്തിയ യുവതിയാണ് പ്രസവിച്ചത്. പ്രസവവേദന വന്നതോടെ പള്ളിക്ക് പുറകില്‍ പ്രസവിച്ചെന്നാണ് യുവതിയുടെ മൊഴി. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
















