വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ നിരവധി ആളുകൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി വാർഡ് മെമ്പർ ജിതിൻ മേപ്പാടി. ചിലരെ രക്ഷപ്പെടുത്തി. പാലം നിറയെ മണ്ണി നിറഞ്ഞിട്ടുണ്ട്. ഗതാഗതം പൂർണമായി തടസ്സപ്പെട്ടിട്ടുണ്ട്. മണ്ണ് ഇപ്പോഴും
ഇടിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ജിതിൻ പറഞ്ഞു. മണ്ണിടിഞ്ഞ സമയത്ത് പാലത്തിലും ആളുകളും ഉണ്ടായിരുന്നുവെന്ന് അദേഹം പറഞ്ഞു. നാട്ടുകാരും പൊലീസും ഒരു യുണീറ്റ്
ഫയർഫോഴ്സും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ടെന്നും ഇവർ രക്ഷാപ്രവർത്തനം നടത്തുകയാണെന്നും ജിതിൻ പറഞ്ഞു. വയനാട് മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിന്നുള്ള മന്ത്രി ടി. സിദ്ദിഖുമായി മുഖ്യമന്ത്രി വി.ഡി സതീശന്‍ അടിയന്തര കൂടിക്കാഴ്ച നടത്തി.















