spot_img
spot_img

കരൂർ പഞ്ചായത്തിന്റെ മികച്ച ജൈവ കർഷക പുരസ്കാരം

Date:

കരൂർ: മണ്ണിനെയും പ്രകൃതിയെയും ചേർത്തുപിടിച്ച് ജൈവകൃഷിയിൽ മികച്ച മാതൃക തീർത്ത ബിജുമോൻ കെ. എസിനെ കരൂർ പഞ്ചായത്തിന്റെ മികച്ച ജൈവ കർഷകനായി ആദരിച്ചു. കരൂർ പഞ്ചായത്തിന്റെയും കരൂർ കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം 1 കർഷകദിനമായി ആചരിച്ച ചടങ്ങിലാണ് ബിജുമോന് കീർത്തിപത്രവും ആദരവും നൽകി അംഗീകരിച്ചത്.

കരൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പ്രിൻസ് അഗസ്റ്റിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാണി സി. കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മികച്ച കർഷകരെ ആദരിക്കുന്നതിനോടൊപ്പം കർഷക സമൂഹത്തിന്റെ മഹത്തായ സംഭാവനകളെ അനുസ്മരിക്കുന്ന വേദിയിൽ ബിജുമോന് ലഭിച്ച അംഗീകാരം ജൈവകൃഷി രംഗത്തെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി. ബിജുമോൻ കെ. എസ്. ബിജെപി കർഷകമോർച്ചയുടെ പാലാ മണ്ഡലം കമ്മിറ്റി അംഗം കൂടിയാണ്.

ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസ് പ്ലാക്കൂട്ടം കർഷക സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പെണ്ണമ്മ ജോസഫ്, നിമ്മി ട്വിങ്കിൾ, ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലജ രവീന്ദ്രൻ, കരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സീനാ ജോൺ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു മികച്ച ജൈവ കർഷകനുള്ള പുരസ്കാരം ബിജുമോൻ കെ. എസിന് സമ്മാനിച്ചത്.

പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് സുരക്ഷിതമായ ഭക്ഷണം ഉൽപ്പാദിപ്പിക്കുന്ന ജൈവകർഷകരെ പ്രോത്സാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന സന്ദേശമാണ് ബിജുമോന്റെ നേട്ടം നൽകുന്നത്. കൃഷിയെ ഉപജീവനമാർഗം മാത്രമല്ല, മണ്ണിനോടും മനുഷ്യനോടുമുള്ള ഉത്തരവാദിത്വമായി ഏറ്റെടുത്ത കർഷകന്റെ അധ്വാനത്തിനുള്ള അംഗീകാരമാണ് ഈ പുരസ്കാരം.

spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related