spot_img

കാഞ്ഞിരമറ്റം അഗ്രി ഫെസ്റ്റ് ഞായറാഴ്ച

spot_img

കാഞ്ഞിരമറ്റം അഗ്രി ഫെസ്റ്റ് ഞായറാഴ്ച

Date:

പാലാ: കാർഷികരംഗത്ത് പുത്തനുണർവ്വ് പ്രദാനം ചെയ്യുവാൻ ലക്ഷ്യം വെച്ച് പാലാ രൂപത ആവിഷ്കരിച്ചിരിക്കുന്ന കർഷക ശക്‌തീകരണ പരിപാടികളുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ അഗ്രിമ കാർഷിക നഴ്സറികളുടെ സഹകരണത്തോടെ കാഞ്ഞിരമറ്റം കർഷകദള ഫെഡറേഷനും അഗ്രോ പ്രൊഡ്യൂസർ കമ്പനിയും സംയുക്തമായി സംഘടിപ്പിക്കുന്ന കാഞ്ഞിരമറ്റം അഗ്രി ഫെസ്റ്റ് ഞായറാഴ്ച കാഞ്ഞിരമറ്റത്ത് നടക്കും. രാവിലെ ആറരയ്ക്ക് പാരിഷ് ഹാൾ അങ്കണത്തിൽ അഗ്രിഫെസ്റ്റിൻ്റെ ഉദ്ഘാടനം കാഞ്ഞിരമറ്റം പളളി വികാരി ഫാ. ജോസഫ് മണ്ണനാൽ നിർവ്വഹിക്കും. പി.എസ്. ഡബ്ലിയു. എസ് അസിസ്റ്റൻ്റ് ഡയറക്ടർ ഫാ.ഫ്രാൻസീസ് ഇടത്തിനാൽ ആദ്യ

വിൽപ്പന നിർവ്വഹിക്കും. ഫെഡറേഷൻ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പേണ്ടാനത്ത് അദ്ധ്യക്ഷത വഹിക്കും.പാലാ സാൻതോം എഫ്. പി.ഒ ചെയർമാൻ സിബി കണിയാംപടി , ഫെഡറേഷൻ പ്രസിഡന്റ് ഡാന്റീസ് കൂനാനിക്കൽ , സെക്രട്ടറി ജെയ്മോൻ പുത്തൻപുരയ്ക്കൽ എനിവർ പ്രസംഗിക്കും. സീറോ മലബാർ സഭയുടെ സമുദായ ശാക്തീകരണ വർഷാചരണത്തിന്റെ ഭാഗമായി വിവിധ സംഘടനകളുടെ സഹകരണത്തോടെ ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ആരംഭിക്കുന്ന സംരംഭക വികസന സംഗമത്തിൽ പി.എസ്.ഡബ്ളിയു.എസ് ഡയറക്ടർ ഫാ.ജോസഫ് വാട്ടപ്പിള്ളിൽ അദ്ധ്യക്ഷത വഹിക്കും. അകലക്കുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിൽ തോമസ് മാമ്പുഴയ്ക്കൽ ഉദ്ഘാടനം ചെയ്യും. പാലാ രൂപതാ സംരംഭമായ പാലനോവ ഫുഡ്സിന്റെ വിപണനോദ്ഘാടനം ഫെഡറേഷൻ

രക്ഷാധികാരി ഫാ. ജോസഫ് മണ്ണനാലും കാൻവേ റമ്പുട്ടാന്റെ വിപണനോദ്ഘാടനം പി.എസ്.ഡബ്ലിയു.എസ് അസിസ്റ്റന്റ് ഡയറക്ടർ ഫാ.മാത്യു പുളിയ്ക്കപ്പറമ്പിലും നിർവ്വഹിക്കും. പ്രോജക്ട് ഓഫീസർ പി.വി ജോർജ് പുരയിടം, കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടോം ജേക്കബ് ആലയ്ക്കൽ, അകലക്കുന്നം അഗ്രോ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ഫിലിപ്പ് ജോൺ ,പള്ളം ബ്ലോക്ക് എഫ്. പി. ഒ ചെയർമാൻ ജയിംസ് പുതുമന ,മുഴൂർ മിത്രം പ്രൊഡക്ഷൻ യൂണിറ്റ് മാനേജർ രാജു മാത്യു പറഞ്ഞാട്ട് , കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായർകുളം, പിതൃവേദി പ്രസിഡന്റ് സജിമോൻ നാകമറ്റം തുടങ്ങിയവർ പ്രസംഗിക്കും. സർക്കാരിൽ നിന്ന്ലഭിക്കാവുന്ന സബ്സിഡിയോടു കൂടിയ വായ്പകൾ , ഗ്രാന്റുകൾ, സാങ്കേതിക വിദ്യകൾ, പരിശീലനപരിപാടികൾ, പഠന യാത്രകൾ, ഇൻഷുറൻസ് സ്കീമുകൾ, വിപണന സൗകര്യങ്ങൾ, സ്മാം പദ്ധതി പ്രകാരം കാർഷിക യന്ത്രങ്ങൾക്കുള്ള എൺപതു ശതമാനം സബ്സിഡി ലഭ്യത ഉൾപ്പെടെയുള്ള കാര്യങ്ങൾ സംഗമത്തിൽ അവതരിപ്പിക്കും. ഫെഡറേഷന്റെയും കമ്പനിയുടയും ഭാരവാഹികളായ ഡാന്റീസ് കൂനാനിക്കൽ , ജെയ്മോൻ പുത്തൻപുരയ്ക്കൽ, ജോസ് തോമസ് കളരിക്കൽ ,ജോർജുകുട്ടി കുന്നപ്പിളളിൽ , തോമസ് കൈപ്പൻ പ്ലാക്കൽ, സുരേഷ് കുന്നേലെമുറി, ടോമി മുടന്തിയാനി, സെബാസ്റ്റ്യൻ ആരു ച്ചേരിൽ , ജോസഫ് ഓലിയ്ക്കതകടിയിൽ, പയസ് മൂങ്ങാമാക്കൽ, ജോസ് മാത്യു,ഷേർളി ടോം,മിനി ജോസ് , ആൻസി ബെന്നി, സുനിജ രാജു , മിനി ജോണി തുടങ്ങിയവർ നേതൃത്വം കൊടുക്കും.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related