പാലാ: പാലാ രൂപത കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ രൂപത പ്ലാറ്റിനം ജൂബിലി മെമ്മോറിയൽ ബൈബിൾ വചന പഠന പരമ്പര ജീവമന്ന സീസൺ 1 ന്റെ ഗ്രാൻഡ് ഫിനാലെ മെയ് 26 ചൊവ്വാ 1.30 pm ന് സെന്റ് തോമസ് കത്തീഡ്രൽ ഹാളിൽ നടക്കും. രൂപതാ തലത്തിൽ നടന്ന മത്സരത്തിൽ ആദ്യ അഞ്ച് സ്ഥാനങ്ങൾ കരസ്ഥമാക്കിയ ദീപ റോജൻ – അനിയ റോജൻ കാട്ടാറത്ത്, പൂഞ്ഞാർ, ഷൈൻ റോബി – മരിയ ഇമ്മാനുവൽ കരിയാ പുരയിടം, പൂഞ്ഞാർ, കാർലോ സന്തോഷ് – മീവൽ സന്തോഷ് കോടമുള്ളിൽ, സിബിഗിരി, എൽസി തോമസ് – ഗ്രീഷ്മ മെറിൻ തോമസ് കണ്ണന്താനം, കാക്കൂർ, അന്ന സജി – മനു സജി പാറമ്പുഴ, ചേർപ്പുങ്കൽ എന്നീ ടീമുകൾ ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരയ്ക്കും. .
ജീവമന്ന ബൈബിൾ വചന പഠന പരമ്പര സീസൺ 1ലെ ഇടവക, ഫോറോന, രൂപതാ തല വിജയികളുടെ സംഗമം പാലാ സെന്റ് തോമസ് കത്തീഡ്രൽ പള്ളി ഓഡിറ്റോറിയത്തിൽ മെയ് 27 നും നടക്കും. രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനവും ,
വിജയികൾക്കുള്ള സമ്മാന വിതരണവും നിർവഹിക്കും. രാവിലെ 8.30 ന് രജിസ്ട്രേഷനോടുകൂടി സംഗമം ആരംഭിക്കും.
കുടുംബ കൂട്ടായ്മ രൂപതാ ഡയറക്ടർ ഫാ. ജോസഫ് അരിമറ്റത്ത്, അസി. ഡയറക്ടർ ഫാ. പോൾ കുന്നംപുറത്ത്, ജീവമന്ന പ്രോഗ്രാം ചെയർമാൻ സണ്ണി തോമസ് ഇടിമണ്ണിക്കൽ, ബാബു ഇടിമണ്ണിക്കൽ, കൺവീനർമാരായ സെബാസ്റ്റ്യൻ പയ്യാനി മണ്ഡപത്തിൽ, ബാബു പോൾ പെരിയപ്പുറം, ഷിജു വെള്ളപ്ലാക്കൽ എന്നിവർ നേതൃത്വം നൽകും .















